Latest News

ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ നിന്നും ലിപ്സ്റ്റിക്ക് അടിച്ചുമാറ്റിയ തെന്നിന്ത്യന്‍ നടിയെ സിസിടിവി കുടുക്കി

ദുബായ്: മോഷണം ഒരു കലയാണെന്ന് കേട്ടിട്ടാണോ എന്ന് അറിയില്ല, ചില ആളുകള്‍ക്ക് ഇത് ഒരു വീക്ക്‌നെസ്സാണ്. നാട്ടിന്‍പുറത്തെ സാധാരണ കള്ളന്മാരുടെ മുതല്‍ ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോറിന്റെ വരെ കഥകള്‍ അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്തെല്ലാം കിട്ടിയാലും ചിലര്‍ക്ക് എന്തെങ്കിലും അടിച്ചുമാറ്റിയില്ലെങ്കില്‍ എന്തോ നിരാശയാണ്. ഷോപ്പിങ്ങിന് ഇടയില്‍ ചെറിയ സാധനമായാലും എന്തെങ്കിലും പൊക്കിയില്ലെങ്കില്‍ ഉറക്കം വരാത്തവരുണ്ട്. സമൂഹത്തില്‍ മാന്യമായി നടക്കുന്ന സെലിബ്രിട്ടികളും വിദ്യാര്‍ത്ഥികളുമാണ് ഈ ദുശ്ശീലം കൂടുതലുള്ളത്. ഇനി കഷ്ടകാലത്തിന് കള്ളി വെളിച്ചത്തായാല്‍ നിലവിളിയും കരച്ചിലുമായി സ്വന്തം പ്രതിച്ഛായ വീണ്ടെടുക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക.

തെന്നിന്ത്യയിലെ ഒരു പ്രമുഖ നടി അടുത്ത് സമയത്ത് ദുബായ് എയര്‍പോര്‍ട്ടിലെ ഷോപ്പിങ്ങ് മാളില്‍ നടന്ന ഷോപ്പ് ലിഫ്റ്റിങ്ങില്‍ ക്യാമറ ദൃശ്യങ്ങളിലൂടെ പിടിയിലായി. ഷോപ്പിങ്ങിന് ശേഷം എമിറേറ്റ്‌സ് വിമാനത്തില്‍ വെച്ചാണ് താരം പിടിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി മോഷ്ടിച്ച ലിപ്സ്റ്റിക്ക് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ മോഷണം നടത്തിയിട്ടില്ലെന്നായിരുന്നു നടിയുടെ വാദം. പക്ഷെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും ലിപ്സ്റ്റിക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു. ദൃശ്യം കണ്ട് മാനം കപ്പല്‍ കയറുന്നത് മനസ്സിലാക്കിയ നടി ലിപ്സ്റ്റിക്ക് തിരികെ നല്‍കി ക്ഷമ പറയുകയും ചെയ്തു. തമിഴകത്തും തെലുങ്കിലും ഏറെ ആരാധകരുള്ള യുവ നടിയുടെ പേര് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
(4malayalees)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.