പുളിമൂട് ഗാന്ധാരിഅമ്മന്‍ കോവിലിന് സമീപം മുറി വാടകയ്‌ക്കെടുത്ത് ബാബാ മയൂര്‍ഷാ എന്ന പേരില്‍ ജ്യോതിഷാലയം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. പത്രങ്ങളില്‍ ഇവരുടെ ഫോട്ടോയോടുകൂടി വിവാഹതടസ്സം, വശീകരണം, കോടതിവ്യവഹാരങ്ങള്‍, ജോലി, വന്ധ്യത, വസ്തുവില്പന എന്നിവയ്ക്ക് ഉടനടി പൂജവഴി പരിഹാരം നല്‍കാമെന്ന് കാണിച്ച് സ്ഥിരമായി പരസ്യം നല്‍കി ആള്‍ക്കാരെ ആകര്‍ഷിക്കും. സ്ത്രീകളാണ് ഇവരുടെ തട്ടപ്പിന് ഇരയായവരിലധികവും.
പൂജയ്ക്കായി എത്തുന്നവരില്‍ നിന്ന് 25,000 രൂപ വാങ്ങും. തുടര്‍ന്ന് ഇവരെ വിശ്വാസത്തിലെടുക്കാന്‍ ആട്ടിന്‍കുട്ടിയുടെ തലപോലുള്ള വിഗ്രഹങ്ങള്‍ വൈബ്രേറ്റിങ് മെഷീന്‍ ഉപയോഗിച്ച് അനക്കി ഭൂതം സേവ ഉള്ളതായി കാണിക്കും. ഇതില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ വീണ്ടും പൂജയ്ക്കായി ഇവരുടെ പക്കലുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരിനല്‍കും. സ്വര്‍ണം പൂജിച്ച് ഗോതമ്പ് മാവില്‍ കുഴച്ച് കുങ്കുമം വിതറി ഒരു മണ്‍പാത്രത്തിലടച്ച് 14 ദിവസം കഴിഞ്ഞേ തുറന്നുനോക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കി അയയ്ക്കും.
ഭൂതസേവയില്‍ വിശ്വസിച്ച് സ്ത്രീകള്‍ 14 ദിവസം കഴിഞ്ഞ് പാത്രം തുറന്നുനോക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. ഇത്തരത്തില്‍ കല്ലറ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ജ്യോതിഷാലയത്തില്‍ നടത്തിയ റെയ്ഡില്‍ മോഫീര്‍ഖാന്റെ പക്കല്‍നിന്ന് നിരവധി സ്വര്‍ണാഭരണങ്ങളും 77,000 രൂപയും പിടിച്ചെടുത്തു.
മോഫീര്‍ഖാനും സഹായിയും നാടുവിടാന്‍ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, എസ്.ഐമാരായ കെ.ശശി, കെ.വി. രമണന്‍, സി.പി.ഒമാരായ കെ.എസ്. രാജേഷ്, വി. പ്രമോദ്കുമാര്‍, ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment