ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ കൊടുവള്ളി എലങ്കോട്ടില്‍ അന്‍വര്‍ ഷബീര്‍(32), ഷബീറില്‍നിന്നു സ്വര്‍ണമടങ്ങിയ ബാഗ് പുറത്തെത്തിച്ച എയര്‍അറേബ്യ മാനേജര്‍ മലപ്പുറം സ്വദേശിയായ ടി. മൂസക്കുട്ടി (30) എന്നിവരെയാണു കോഴിക്കോട് ഡിആര്‍ഐ സംഘം കരിപ്പൂരില്‍നിന്നു പിടികൂടിയത്.
ഷാര്‍ജയില്‍നിന്നെത്തുന്ന ഷബീര്‍ എന്ന യാത്രക്കാരന്‍ സ്വര്‍ണം കടത്തുന്നുവെന്നു രഹസ്യവിവരം ലഭിച്ചതിനാലാണു ഡിആര്‍ഐ ബുധനാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയത്. വിമാനമെത്തി പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങാന്‍ ഒരുങ്ങിയ ഷബീറിനെ ഡിആര്‍ഐ പിടികൂടി ചോദ്യം ചെയ്യുകയും ഇയാളുടെ ബാഗേജ് തുറന്നു പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ബാഗില്‍ സ്വര്‍ണമോ മറ്റ് അനധികൃത സാധനങ്ങളോ കണെ്ടത്താനായില്ല. വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണു ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തിയത് എന്നതിനാല്‍ ഷബീറിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ബാഗ് എയര്‍ അറേബ്യ മാനേജര്‍ മൂസക്കുട്ടി മുഖേന പുറത്തു കടത്തിയതായി വെളിപ്പെടുത്തി. തുടര്‍ന്നു മൂസക്കുട്ടിയെ ഡിആര്‍ഐ പിടികൂടി ചോദ്യം ചെയതപ്പോഴാണ് ഉദ്യോഗസ്ഥ- കള്ളക്കടത്ത് ബന്ധം പുറത്തായത്.
കൊടുവള്ളിയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിനു വേണ്ടിയാണു സ്വര്‍ണം കടത്തിയിട്ടുള്ളതെന്നു വ്യക്തമായി. എന്നാല്‍, ഡിആര്‍ഐ പുറത്തു പരിശോധന നടത്തിയെങ്കിലും സ്വര്‍ണവുമായി കള്ളക്കടത്തു സംഘം കടന്നുകളഞ്ഞിരുന്നു. യാത്രക്കാരന്‍ വിമാനം ഇറങ്ങി പരിശോധനകള്‍ക്കായി എത്തുന്നതിനു മുമ്പേ തന്നെ സ്വര്‍ണം മൂസക്കുട്ടി മുഖേന കള്ളക്കടത്തുകാര്‍ക്കു പുറത്തേക്കു കൈമാറിയിട്ടുണ്ടെന്നാണ് ഇരുവരെയും ചോദ്യം ചെയ്തതോടെ മനസിലായത്. ഉദ്യോഗസ്ഥനായ മൂസക്കുട്ടിയെ പരിശോധിക്കില്ലെന്ന ധാരണയിലാണ് ഇയാള്‍ ഇതിനു കൂട്ടുനിന്നതെന്നറിയുന്നു. മൂന്നുറു ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത് എന്നാണു ഷബീര്‍ പറയുന്നതെങ്കിലും ഡിആര്‍ഐ ഇതു വിശ്വസിച്ചിട്ടില്ല.
ഉയര്‍ന്ന ക്ലാസ് വിമാനടിക്കറ്റ് എടുത്താണു ഷബീര്‍ കരിപ്പൂരിലെത്തിയത്. പിടിയിലായ രണ്ടുപേരെയും എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാന്‍ഡ് ചെയ്തു. കള്ളക്കടത്തിന്റെ തുടരന്വേഷണം നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിരീക്ഷണത്തിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment