Latest News

സി.പി.എമ്മിന്റെ 'മുഖ്യധാര' മാസിക പ്രകാശനത്തിന് ഖുതുബുദ്ദീന്‍ അന്‍സാരിയെത്തും

കോഴിക്കോട്: സി.പി.എം. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പുതിയതായി പ്രസിദ്ധീകരണമാരംഭിക്കുന്ന മുഖ്യധാരയുടെ ജൂണ്‍ അവസാനവാരത്തില്‍. കോഴിക്കോട്ട് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഖുതുബുദ്ദീന്‍ അന്‍സാരിയെത്തും.

ഗുജറാത്ത് കലാപകാലത്ത് ആക്രമിക്കാന്‍ വന്ന സംഘപരിവാരങ്ങള്‍ക്കു മുമ്പില്‍ കൈകൂപ്പി ജീവനുവേണ്ടി യാചിച്ച ഈ യുവാവിന്റെ ചിത്രം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.

പിന്നീട് ഖുതുബുദ്ദീന്‍ അന്‍സാരിക്ക് പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിം വേട്ടയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇര എന്നനിലയിലാണ് ഇദ്ദേഹത്തെ കോഴിക്കോട്ട് കൊണ്ടുവരുന്നത്. കേരളത്തിലേക്ക് ഇതാദ്യമായാണ് ഖുതുബുദ്ദീന്‍ അന്‍സാരി വരുന്നത്്.

അന്‍സാരിക്കുപുറമെ എം ജെ അക്ബര്‍, ടീസ്ത സെറ്റല്‍വാദ് തുടങ്ങിയവരെയും ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പ്രകാശനത്തിന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കും.
മുഖ്യധാര പ്രകാശനത്തിനുള്ള സ്വാഗതസംഘം ഭാരവാഹികളായി പി ടി എ റഹീം (ചെയര്‍മാന്‍), കെ ടി കുഞ്ഞിക്കണ്ണന്‍ (ജനറല്‍ കണ്‍വീനര്‍), വി കെ സി മമ്മദ്‌കോയ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. പ്രകാശനത്തോടനുബന്ധിച്ച് ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സെമിനാറുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം മേഖലകളില്‍ വന്‍തോതില്‍ പിന്നാക്കം പോയ സി.പി.എം. ആ വിഭാഗത്തിന്റെ വോട്ടുകള്‍ തിരിച്ചുപിടിക്കുന്നതിനാണ് പുതിയ പ്രസിദ്ധീകരണവുമായി രംഗത്തുവരുന്നത്. മുസ്‌ലിംകള്‍ക്കുവേണ്ടി മാത്രമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന ആദ്യത്തെ സി.പി.എം. സംരംഭമാണ് കേരളത്തിലേത്. 

ഡോ. കെ ടി ജലീലാണ് പത്രാധിപര്‍. ഡോ. ടി ജമാല്‍ മുഹമ്മദ്, ഡോ. ഉസ്മാന്‍ ആലുവ, ഡോ. ഹുസയ്ന്‍ രണ്ടത്താണി, ഡോ. ബഷീര്‍ വാണിയംകുളം എന്നിവരാണു പത്രാധിപസമിതി അംഗങ്ങള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.