Latest News

മതം മാറ്റിയ കാമുകന്‍ കമലസുരയ്യയെ വഞ്ചിച്ചുവെച്ച് ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍


കോട്ടയം: പ്രശസ്‌ത എഴുത്തുകാരി കമലസുരയ്യയെ പ്രേമം നടിച്ച്‌ പ്രമുഖനായൊരാള്‍ മതം മാറ്റിക്കുകയായിരുന്നെന്ന്‌ കഥാകൃത്ത്‌ ഇന്ദുമേനോന്റെ വെളിപ്പെടുത്തല്‍. മതം മാറിയ കമലസുരയ്യയെ അയാള്‍ തിരിഞ്ഞുനോക്കാതെ വഞ്ചിക്കുകയും ചെയ്‌തു. കമല സുരയ്യയുമായി അടുത്തബന്ധമുണ്ടായിരുന്ന തന്നോട്‌ അവര്‍ തന്നെയാണ്‌ ഇക്കാര്യം പറഞ്ഞതെന്നും മംഗളം വാരികയ്‌ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്ദുമേനോന്‍ തുറന്നുപറയുന്നു.

മൂന്നു ഭാര്യമാരുള്ളയാളായിരുന്നെങ്കിലും ഗസലിനേയും കവിതയേയും സ്‌നേഹിക്കുന്ന ആ കാമുകേനാട്‌ കമല സുരയ്യക്ക്‌ വളരെ ഇഷ്‌ടമായിരുന്നു. അദ്ദേഹത്തോടുള്ള പ്രേമം മൂലമാണ്‌ അവര്‍ മതം മാറിയത്‌. മതംമാറിയപ്പോള്‍ കാമുകന്‍ മുങ്ങി. ഉസ്‌മാനിയ യൂണിവേഴ്‌സിറ്റിയിലെ ഹോസ്‌റ്റലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു അയാള്‍.

ആ പ്രേമം പൊളിച്ചത്‌ അയാളുടെ പാര്‍ട്ടി നേതാക്കളായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടതിന്റെ പ്രതികാരമായി കമല സുരയ്യ അതേ മതത്തില്‍പ്പെട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യവും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.

കമലസുരയ്യയെ ഒരു പത്ര ഉടമ അപമാനിക്കാന്‍ ശ്രമിച്ചതായും അഭിമുഖത്തില്‍ ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നുണ്ട്‌. എന്റെ കഥ പ്രസിദ്ധീകരിച്ചശേഷം പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മകന്‍ കടന്നുവന്നപ്പോഴാണ്‌ അയാള്‍ പിന്‍വാങ്ങിയത്‌. വിവാദസ്വാമി സന്തോഷ്‌ മാധവനും ശോഭാജോണും മാധവിക്കുട്ടിയുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനിച്ചുവെന്നും സമ്മാനമായി കിട്ടിയ കോടിക്കണക്കിനു രൂപ വിലവരുന്ന രത്‌നമോതിരം എന്തുകൊണ്ടാണ്‌ കമലസുരയ്യ തിരിച്ചുനല്‍കിയതെന്നും കമലസുരയ്യയും കൊള്ളക്കാരനും തമ്മിലെന്തു ബന്ധമെന്നായിരുന്നെന്നും കമലസുരയ്യ തനിക്ക്‌ സീലോ കാര്‍ സമ്മാനമായി തന്നപ്പോള്‍ എതിര്‍ത്തവര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളും ഇന്ദുമേനോന്‍ തുറന്നടിക്കുന്നുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.