തിരുവനന്തപുരം : പ്ലസ്ടു പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്ക് നേടി സുവര്‍ണ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ശ്രുതി വി ആര്‍. ഒന്നാം ക്ലാസ് മുതല്‍ ഇതുവരെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചുവെന്നത് ശ്രുതിയുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് പട്ടം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശ്രുതി മികച്ച വിജയം നേടിയത്. ഒന്നാം ക്ലാസുമുതല്‍ ആറാം ക്ലാസുവരെ കിളിമാനൂര്‍ ടൌണ്‍ യു.പി സ്‌കൂളിലും തുടര്‍ന്ന് പട്ടം ഗവണ്‍മെന്റ് സ്‌കൂളിലുമാണ് ശ്രുതി പഠിച്ചത്.
അധ്യാപകര്‍ നല്‍കിയ പിന്തുണയാണ് തന്റെ വിജയത്തിനു പിന്നിലെന്നാണ് ശ്രുതിയുടെ അഭിപ്രായം. കേരളാദിത്യപുരം നികുഞ്ജും വീട്ടില്‍ എല്‍.ഐ.സി ഉദ്യോഗസ്ഥനായ രക്‌നകുമാറിന്റെയും വിജയത്തിന്റെയും രണ്ടാമത്തെ മകളാണ് ശ്രുതി. ശ്രുതിയോടൊപ്പം പരീക്ഷയെഴുതിയ ചേച്ചി ശ്രീജയും മികച്ച വിജയം നേടി.
പഠനത്തിനു പുറമെ കലാരംഗത്തും ശ്രുതി മികവ് പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാന തലത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിങ്ങ് എന്നീ മത്സരങ്ങളിലും ഒന്നാം സ്ഥാനക്കാരിയാണ് ശ്രുതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment