ചെങ്ങന്നൂര്‍ മുളക്കുഴ കണ്ണാശാരിപ്പറമ്പില്‍ ശശിധരനെയാണ്(54) ആഭ്യന്തര മന്ത്രി പിടികൂടിയത്. വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ ഒരാള്‍ ശല്യം ചെയ്യുന്നത് എം.സി. റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മന്ത്രി തിരുവഞ്ചൂരിന്റെ ശ്രദ്ധയില്‍പ്പെട്ടു. മന്ത്രിയുടെ വാഹനമടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടി സഹായമഭ്യര്‍ഥിച്ചു കാറിന് നേരെ കൈവീശി. ഉടന്‍ വാഹനം നിര്‍ത്തി മന്ത്രിയും ഗണ്‍മാന്‍ ഗോപാലകൃഷ്ണനും പിഎ രഞ്ജുവും പുറത്തിറങ്ങി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശശിധരനെ ഗണ്‍മാനും പിഎയും ചേര്‍ന്നു ഓടിച്ചിട്ട് പിടികൂടി. പിന്നീട് മന്ത്രി പൈലറ്റ് ജീപ്പിലെ പോലീസിനു വിവരം കൈമാറി.
പൈലറ്റ് ജീപ്പിലെ പോലീസ് അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ചങ്ങനാശേരി എസ് ഐ ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തു കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു മന്ത്രി പോലീസിനു നിര്‍ദേശം നല്‍കി. ഇത്പ്രകാരം എസ്‌ഐ പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നു മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടയം വനിതാസെല്ലില്‍ നിന്നുള്ള എസ്‌ഐ വൈകുന്നേരത്തോടെ എത്തി ബാലികയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് പ്രകാരം പ്രതിയുടെ പേരില്‍ കേസെടുത്തു. പ്രതിയെ ഞായറാഴ്ച ജില്ലാ ജഡ്ജിക്കു മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment