സംഭവം കഴിഞ്ഞിട്ട് അഞ്ചു ദിവസമായിട്ടും ദുബായിയിലുള്ള ജിന്‍സിക്കു നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു സംസ്‌കാരവും നടത്തിയിട്ടില്ല. തൊടുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ എംബാം ചെയ്യാത്തതുമൂലം കൂടുതല്‍ ദിവസങ്ങള്‍ സൂക്ഷിക്കാനാവില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തിങ്കളാഴ്ച മൃതദേഹം സംസ്‌കരിക്കാനാണു ബന്ധുക്കളുടെ തീരുമാനം എന്നറിയുന്നു.
മൂന്നുവര്‍ഷമായി ദുബായിയില്‍ ജോലിചെയ്യുന്ന ജിന്‍സി അദ്യം സ്‌പോണ്‍സര്‍ ചെയ്ത അറബിയുടെ പക്കല്‍ നിന്നു മറ്റൊരു ജോലി തേടി മാറിയതോടെയാണു നിയമക്കുരുക്കിലാക്കിയത്. ഇതേത്തുടര്‍ന്നു ആദ്യത്തെ സ്‌പോണ്‍സര്‍ ജിന്‍സിയ്‌ക്കെതിരേ പരാതി നല്‍കി. ഈ കേസ് സ്‌പോണ്‍സര്‍ പിന്‍വലിക്കാത്തതുമൂലമാണ് ജിന്‍സിക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കാതെ നിയമകുരുക്കിലായിരിക്കുന്നത്. ഇതേത്തുടര്‍ന്നു ശനിയാഴ്ച ഇടുക്കി മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനു ചെറുതോണിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു ബന്ധുക്കള്‍ ജിന്‍സിയെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി ഉടന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു വേണ്ടനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനു പുറമെ പി.ടി തോമസ് എം.പി, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഇടപെട്ടു ഇന്ത്യന്‍ എംബസിയും വിദേശകാര്യ വകുപ്പുമായി ചേര്‍ന്നു വേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്.
കഴിഞ്ഞ രണ്ടുദിവസം ദുബായിയില്‍ ഓഫീസുകള്‍ അവധിയായതിനാല്‍ രണ്ടു ദിവസം കൂടി നടപടികള്‍ വൈകുന്നതിനു കാരണമായിരുന്നു. ജനപ്രതിനിധികളും മന്ത്രിമാരും ഇടപ്പെട്ടതിനെത്തുടര്‍ന്നു അവിടെ അടയ്‌ക്കേണ്ടി വരുന്ന പിഴത്തുക ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ തയാറാണെന്നു ബന്ധുക്കള്‍ക്കു അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ കുട്ടികളുടെ മരണ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള പേപ്പറുകളും മെയില്‍ വഴി അയച്ചു നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തെ അവധിക്കു ശേഷം ഞായറാഴ്ച ഓഫീസ് തുറക്കും.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ജിന്‍സിക്കു നാട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. മക്കളുടെ ദാരുണാന്ത്യം ജിന്‍സിയെ വീട്ടുകാര്‍ അറിയിച്ചിരുന്നില്ല. എന്നാല്‍, ടിവി വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞ ജിന്‍സി ഇതുവരെ ആഘാതത്തില്‍ നിന്നും മോചിതയായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment