താക്കോല്‍ സ്ഥാനങ്ങള്‍ നല്കിയതുകൊണ്ട് എന്‍ .എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. എന്‍ .എസ്.എസുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇനി വരേണ്ടതില്ല. എന്‍ .എസ്.എസിനെ പിണക്കുന്നതിന്റെ വില വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്‍കേണ്ടിവരും-സുകുമാരന്‍ നായര്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ചതിയനാണെന്നും ചെന്നിത്തലയ്ക്ക് പാരവയ്ക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ തോല്പിക്കാന് ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു. ആഭ്യന്തര വകുപ്പ് നല്കി ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ എ.കെ. ആന്റണിയാണ് ശ്രമിച്ചത്-സുകുമാരന്‍ നായര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment