Latest News

വീട്ടുകാരില്ലാത്ത സമയത്തു വീടു കുത്തിത്തുറന്നു കവര്‍ച്ച

തൃക്കരിപ്പൂര്‍: വീട്ടുകാര്‍ ഇല്ലാത്ത സമയത്ത്ു വീട് കുത്തിത്തുറന്നു കവര്‍ച്ചാ ശ്രമം. തൃക്കരിപ്പൂര്‍ വടക്കേക്കൊവ്വല്‍ സ്വദേശിയും ബാംഗ്ലൂരില്‍ ബിസിനസുകാരനുമായ ടി.മുഹമ്മദ് ബഷീറിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. പാരയും കല്ലും ഉപയോഗിച്ചു വീടിനു മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണു കവര്‍ച്ചക്കാര്‍ അകത്തുകടന്നത്.

വീടിന്റെ താഴത്തെ നിലയിലുള്ള രണ്ടു കിടപ്പുമുറികളിലെയും അലമാരകളും മേശകളും കുത്തിത്തുറന്നു സാധനസാമഗ്രികള്‍ വലിച്ചിട്ട നിലയിലാണ്. ഒരാഴ്ച മുമ്പാണ് വീട്ടുകാര്‍ ബഷീറിനോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ബാംഗ്ലൂരിലേക്കു പോയത്.

വീടിനു വെളിയില്‍ പെയിന്റിംഗ് ജോലിക്കെത്തിയ തൊഴിലാളികളാണു വാതില്‍ കുത്തിത്തുറന്ന വിവരം ബന്ധുക്കളെ അറിയിച്ചത്.

വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണേ്ടാ എന്ന വിവരങ്ങള്‍ ബാംഗളൂരില്‍ നിന്നും വീട്ടുകാര്‍ തിരിച്ചെത്തിയാലേ അറിയാന്‍ കഴിയൂ. ചന്തേര എസ്‌ഐ എം.പി. വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.