മലപ്പുറം: തിരുകേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ച നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോടതിയെ സമീപിക്കുമെന്ന് നേതാക്കളായ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പറഞ്ഞു.
തിരുകേശം സൂക്ഷിക്കാനുള്ള പള്ളിക്കായി പിരിവ് നടന്നിട്ടില്ളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് സര്‍ക്കാറിനെ ധരിപ്പിച്ചത്. സത്യവാങ്മൂലത്തിലെ അപാകത പരിശോധിക്കുമെന്ന മുസ്ലിംലീഗിന്‍െറ ഉറപ്പില്‍ തീരുമാനം നീളുകയാണ്. കോടതി മുഖേന തിരുത്തുന്നതാകും ഉചിതം.
സര്‍ക്കാര്‍ ഇടപെട്ട് സത്യവാങ്മൂലം തിരുത്തിയാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എന്ന പ്രചാരണമുണ്ടാകും. ശഹറെ മസ്ജിദ് (തിരുകേശപള്ളി) എന്ന പേരു മാറ്റി പുരാവസ്തു പള്ളി (മസ്ജിദ് ആസാര്‍) എന്നാക്കിയതുതന്നെ കേശം പ്രവാചകന്‍േറതല്ല എന്ന കാരണത്താലാണെന്ന് ബോധ്യമായിരിക്കയാണ്. പള്ളിക്കുവേണ്ടിയുള്ള പിരിവിനെയല്ല, മറിച്ച് വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കാസര്‍കോട്: ശബരിമലക്ക്പോകുന്ന അയ്യപ്പ ഭക്തരായ ചുമട്ട് തൊഴിലാളികള്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) യാത്ര...
-
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്...
-
തിരുവനന്തപുരം: കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ...
-
ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബി1000ആര്‍പ്ലസ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി എന്നീ മോഡലുകളുടെ ബ...


No comments:
Post a Comment