Latest News

മലയാളി ഹൗസിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും

ആലപ്പുഴ: ഫേസ്ബുക്കിലെ തെറിവിളികളുടെ അകമ്പടിയോടെ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്ന സൂര്യ ടിവിയുടെ പുതിയ റിയാലിറ്റി ഷോയായ മലയാളി ഹൗസിനെതിരായ പ്രതിഷേധം കൂടുതല്‍ വ്യാപിക്കുന്നു. 

ആഭാസങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന റിയാലിറ്റി ഷോ ഉടന്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐയാണ് ഒടുവില്‍ രംഗത്തെത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷാണ് മലയാളി ഹൗസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. കുടുബത്തോട് ഒരുമിച്ചിരുന്ന് കാണാന്‍ കഴിയാത്ത റിയാലിറ്റി ഷോയാണ് ഇതെന്നാണ് രാജേഷ് അഭിപ്രായപ്പെട്ടത്. പരിപാടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും രാജേഷ് അഭിപ്രായപ്പെട്ടു.
എസ്എഫ്‌ഐയിലെ മുന്‍ അംഗമായിരുന്ന സിന്ധു ജോയിയും മലയാളി ഹൗസിലെ മത്സരാര്‍ത്ഥിയാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ അധിക്ഷേപമെന്നതും ശ്രദ്ദേയമാണ്. നേരത്തെ ടിവി ഷോയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിരുന്നു. മലയാളിഹൗസ് കേരളത്തിന്റെ സംസ്‌ക്കാരത്തിന് യോജിച്ചതണെന്നായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ ടി എന്‍ സീമ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

തീര്‍ത്തും വര്‍ഗ്ഗറായ രീതിയിലാണ് റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും സ്വാഭാവികതയെന്നും പറഞ്ഞു അവതരിപ്പിക്കുന്ന പരിപാടിയില്‍ നാടകമാണ് നടക്കുന്നതെന്നും സീമ അഭിപ്രായപ്പെട്ടിരുന്നു. വീട്ടമ്മമാര്‍ അടക്കം നിരവധി പേര്‍ ഷോ വളരേ മോശമാണെന്നും കുടുംബത്തോടെ ഇരുന്നു കാണാന്‍ കഴിയുന്നതല്ലെന്നും മഹിളാ അസോസിയേഷനെ വിളിച്ച് പരാതി പറഞ്ഞിരുന്നു. സൂര്യ ടിവിയുടെ ഷോയ്‌ക്കെതിരെ ഇടപെടണമെന്നാണ് ആവശ്യം ശക്തമായതു കൊന്നാണ് വിഷയത്തില്‍ സംഘടന ഇടപെടാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഫേസ്ബുക്ക് പ്രതിഷേധം വ്യാപിക്കുമ്പോഴും ഏറ്റവും റേറ്റിംഗുള്ള പരിപാടിയെന്ന തരത്തിലേക്ക് മുന്നേറുകയാണ് മലയാളി ഹൗസ്. നൂറ് ദിവസം തികയ്ക്കാതെ ഷോ നിര്‍ത്തില്ലെന്നാണ് സൂര്യ ടിവി അധികൃതര്‍ നല്‍കുന്ന വിശദീകരണം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.