Latest News

ഗ്രീന്‍വുഡ്‌സിന് ICSE ബോര്‍ഡിന്റെ പെര്‍മനന്റ് അഫിലിയേഷന്‍

കര്‍ണ്ണാടക മന്ത്രി യു ടി ഖാദര്‍ പ്രഖ്യാപനം നടത്തും
കാസര്‍കോട് : ജില്ലയിലെ പ്രഥമ ഐ എസ് സി സ്‌കൂളായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന് ഐ സി എസി സി ബോര്‍ഡിന്റെ പെര്‍മനന്റ് അഫിലിയേഷന്‍ ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 28 ന് രാവിലെ പത്തുമണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണ്ണാടക ആരോഗ്യമന്ത്രി യു ടി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. 

ചടങ്ങില്‍ 2013 ലെ ഐ സി എസ് ഇ (ക്ലാസ് 10) ബോര്‍ഡ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആദരിക്കും. സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഒന്നാം റാങ്ക് നേടിയ നൗഷാദ്, നഫീസത്തുല്‍ മാസിയ എം എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ ഗോള്‍ഡ് മെഡല്‍ മന്ത്രി സമ്മാനിക്കും. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ മുരളീധരന്‍ വിതരണം ചെയ്യും.

ചടങ്ങില്‍ ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂളിന്റെ മാഗസീന്‍ ഗ്രീന്‍വിസ്ത ക്രസന്റോ ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുല്‍ അസീസ് അക്കര പി ടി എ പ്രസിഡണ്ട് അബ്ദുല്‍ നാസറിന് നല്‍കി പ്രകാശനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ അസീസ് അക്കര, ഷാജി എ, സരോജിനി ഭായ്, എം യു ജോസഫ്, ജയലക്ഷ്മി സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.