ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലാപുരത്തുനിന്ന് കുശാല്‍നഗറിലേക്ക് പെട്രോളും ഡീസലും കയറ്റിപ്പോവുകയായിരുന്ന ടാങ്കര്‍ മറിഞ്ഞത്. റോഡിലെ വളവ് തിരിയുന്നതിനിടയില്‍ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു.
മറിഞ്ഞ് അല്പം കഴിഞ്ഞതോടെ രണ്ട് ടാങ്കുകളും ചെറുതായി ചോര്‍ന്നുതുടങ്ങി. ഇന്ധനം പുറത്തേക്കൊഴുകിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. ബക്കറ്റുകളും കുപ്പികളും പാത്രങ്ങളുമായി വന്ന് ഇന്ധനം ശേഖരിക്കാനുള്ള തിരക്കായിരുന്നു. പെട്ടെന്ന് തീപിടിക്കുമെന്ന കാര്യംപോലും മറന്ന് പലരും ബക്കറ്റുകളില്‍ ശേഖരിച്ച് പെട്രോളും ഡീസലും വീടുകള്‍ക്കുള്ളില്‍ സൂക്ഷിച്ചു. വാഹനങ്ങളുമായി വന്ന് പലരും അതിലും നിറച്ചു.
അപകടം നടന്ന ഉടനെ തീപ്പിടിത്തം ഭയന്ന് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. പിന്നീട് തുണി ഉപയോഗിച്ച് ചോര്‍ച്ചയടച്ചു. അതിനുശേഷം ക്രെയിന്‍ കൊണ്ടുവന്ന് ടാങ്കര്‍ നേരെയാക്കി.
ദിവസങ്ങള്‍ക്കുമുമ്പാണ് ഈ റോഡിന്റെ വീതി കൂട്ടിയത്. അതിനുശേഷമാണ് വളവ് കൂടൂതല്‍ അപകടസാധ്യതയുള്ളതായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment