നേരത്തെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ മെയ്യപ്പനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മെയ്യപ്പനെ ചോദ്യം ചെയ്തത്.
വാതുവെപ്പ്, സ്‌പോട്ട് ഫിക്‌സിംഗ് എന്നിവയ്ക്ക് സഹായകരമായ വിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു മെയ്യപ്പനെ പോലീസ് ചോദ്യം ചെയ്തത്.
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മെയ്യപ്പനെതിരായ പോലീസ് നടപടി. വിന്ദു സിംഗ് നിരന്തരമായി മെയ്യപ്പനുമായി ബന്ധപ്പെട്ടിരുന്നെന്ന് ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വ്യക്തമായിരുന്നു.
നേരത്തെ മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും മെയ്യപ്പന്‍ സ്ഥലത്ത് ഇല്ലായിരുന്നു.
അതേസമയം മെയ്യപ്പന് ഐപിഎല്‍ വാതുവെപ്പുമായി വ്യക്തമായ ബന്ധമുള്ളതായി മുംബൈ പോലീസ് പറഞ്ഞതായി സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment