2010ലാണ് വിര്‍ജിന്‍ വാണ്ടഡ് എന്ന ഡോക്യുമെന്ററി എടുക്കാന്‍ പോകുന്നുവെന്ന് ജസ്റ്റിന്‍ സിസിലി ലോകത്തെ അറിയിച്ചത്. ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന കന്യകയായി ബ്രസീലിയന്‍ വിദ്യാര്‍ഥിനി കാതറീന മിഗ്ലിയോറിന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 7.8 ലക്ഷം ഡോളറാണ് കാതറീനക്കായി ഒരു ജപ്പാന്‍കാരന്‍ മുടക്കിയത്. പുരുഷന്മാരുടെ വിഭാഗത്തിലും സമാനമായ രീതിയില്‍ ലേലം നടന്നിരുന്നുവെങ്കിലും ഒന്നാമതെത്തിയ ആള്‍ക്ക് 3000 ഡോളര്‍ മാത്രമാണ് ലഭിച്ചത്.
എല്ലാ ആഴ്ച്ചയിലും സമാനമായ വിവാദമുണ്ടാക്കാനുള്ള പുറപ്പാടിലാണ് ജസ്റ്റിന്‍ സിസിലി. കന്യകാത്വം ലേലം ചെയ്യുന്ന പ്രതിവാര റിയാലിറ്റി ഷോയുമായാണ് ജസ്റ്റിന്‍ സിസിലി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വി.ഡബ്ലു 2 എന്നാണ് റിയാലിറ്റി ഷോക്ക് പേരിട്ടിരിക്കുന്നത്.
ആദ്യ ഡോക്യുമെന്ററി പദ്ധതിക്ക് ശേഷം തനിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് പുതിയ റിയാലിറ്റി ഷോക്കുള്ള പ്രേരണയായതെന്നാണ് ജസ്റ്റിന്‍ സിസിലി പറയുന്നത്. വിര്‍ജിന്‍ വാണ്ടഡ് പുറത്തുവന്നതിന് ശേഷം കന്യകാത്വം ലേലം ചെയ്യാന്‍ തയ്യാറെന്ന് അറിയിച്ചുകൊണ്ട് ഓരോ ആഴ്ച്ചയും നൂറുകണക്കിന് ഇമെയിലുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് സിസിലിയുടെ വെളിപ്പെടുത്തല്‍. അഞ്ഞൂറോളം വീഡിയോകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സിസിലി വെളിപ്പെടുത്തുന്നു.
(കടപ്പാട്: റിപ്പോര്‍ട്ടര്‍ ടി.വി)


No comments:
Post a Comment