ബാംഗളൂര്‍: ബംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗമെന്ന് വിളിക്കുന്ന ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് സിറ്റിങ് എം.എല്‍.എയായ കോണ്‍ഗ്രസ്സിലെ എന്‍.എ. ഹാരിസ് വിജയിച്ചു. എതിരാളി ബി.ജെ.പി സ്ഥാനാര്‍ഥി മേയര്‍ ഡി. വെങ്കടേഷ് മൂര്‍ത്തിയെയാണ് പരാജയപ്പെടുത്തിയത്.
രണ്ടാം തവണയാണ് ഹാരിസ് കര്‍ണ്ണാടക നിയമസഭയിലെത്തുന്നത്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. കാസര്‍കോട് ചന്ദ്രഗിരി കീഴൂര്‍ നാലപ്പാട് കുടുംബാംഗമായ എന്‍.എ. ഹാരിസ് ബംഗളൂരുവിലെ നാലപ്പാട് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി കൂടിയാണ്.
കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഹാരിസ് 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവാജിനഗറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ല്‍ 13,000 വോട്ടുകള്‍ക്കാണ് ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.
മംഗലാപുരത്ത് നിന്നും മത്സരിച്ച മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചു. 30,650 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച യു.ടി ഖാദര്‍ വിജയിച്ചത്.
മംഗലാപുരത്ത് നിന്നും മത്സരിച്ച മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചു. 30,650 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച യു.ടി ഖാദര്‍ വിജയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment