വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്യാട് ആര്.എം.പി.പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പുതിയോട്ടില്‍ അനീഷിന്റെ വീടിനു നേരെയാണ് അര്‍ധരാത്രിക്കുശേഷം ഒരു മണിയോടെ ബോംബെറുണ്ടായത്.
വീടിന്റെ മുന്‍ ഭാഗത്ത് കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന ചുമരില്‍ കൊണ്ടാണ് ബോംബ് പൊട്ടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. വള്യാട് പ്രദേശത്ത് ആര്.എം.പി.യുടെ പ്രവര്‍ത്തനത്തിനു അനീഷ് സജീവമായി രംഗത്തുണ്ട്.

ടി.പി.രക്തസാക്ഷിദിനത്തില്‍ ഇവിടെ പ്രഭാതഭേരി ഉള്‍പെടെയുള്ള പരിപാടികള്‍ നടത്തിയിരുന്നു. ഇതിലെ വിദ്വേഷമാവാം അക്രമത്തിന് കാരണമെന്നു കരുതുന്നു. ഇയാളുടെ പിതാവ് പുതിയോട്ടില്‍ കുമാരന് സി.പി.എം അനുഭാവിയാണ്. വടകര പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment