Latest News

ഗാന്ധിയുടെ ഗ്രാമസ്വരാജ് അപ്രായോഗികമായ ആശയമെന്ന് ശശി തരൂര്‍

പനജി: മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി ശശി തരൂര്‍. ആഗോളവത്ക്കരണത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും ആധുനിക കാലത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസനം അപ്രായോഗികമെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.

നമ്മുടെ കാലത്ത് സ്വയംപര്യാപ്തമായ ഗ്രാമങ്ങളെന്ന സ്വപ്‌നം തികച്ചും അപ്രായോഗികമാണ്. പ്രത്യേകിച്ചും ആഗോളവത്ക്കരണത്തിന്റെ ആധുനിക യുഗത്തില്‍. ഒരു ഗ്രാമത്തിന് ആവശ്യമായതെല്ലാം സ്വയം കണ്ടെത്തുകയാണ് ഗ്രാമസ്വരാജ് കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇതാകട്ടെ ഒരുതരത്തിലും നടപ്പിലാക്കില്ല. തരൂര്‍ പറഞ്ഞു. സമൂഹത്തിലെ അഴിമതിക്കുള്ള ഒറ്റമൂലിയാണ് ധാര്‍മ്മികമൂല്യങ്ങളെ മുറുകെപിടിക്കുന്നതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

250 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കേന്ദ്രമാനവവിഭവശേഷി മന്ത്രി എം.എം.പള്ളം രാജുവാണ് നിര്‍വ്വഹിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.