എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ പോലും പിന്തുണച്ചിരുന്നു. ആദ്യ വനിതാ പ്രസിഡന്റ്, ന്യൂനപക്ഷ പ്രതിനിധി എന്നീ സ്ഥാനങ്ങള്‍ പൊതുജനത്തിന് മുന്നില്‍ അംഗീകാരം നേടിത്തന്നു. ഇതോടെ മാധ്യമങ്ങളും പിന്തുണയ്ക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്ക് പക്വത കുറവായിരുന്നു. പാര്‍ലമെന്റില്‍ നില്‍ക്കുമ്പോള്‍ പോലും തനിക്ക് തീരെ പക്വത കൈവന്നിട്ടില്ലായിരുന്നു. പക്ഷേ, സിന്ധുവിനെ അറിയാവുന്ന അല്പം പേര്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിന്നതെന്നും അവര്‍ പറയുന്നുണ്ട്.
തന്നെ വഴി തെറ്റിച്ചവരുടെ കൂട്ടത്തില്‍ സിപിഐഎമ്മിലെ പ്രമുഖര്‍ പോലും ഉണ്ടായിരുന്നു. താന്‍ പാര്‍ട്ടി വിടേണ്ടത് അവരുടേയും ആവശ്യമായി വന്നേക്കാം. പാര്‍ട്ടിയില്‍ നിന്ന് തന്നെ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചു. മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് തോന്നിയ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്നതായിരുന്നു നല്ലത്. പാര്‍ട്ടി കമ്മറ്റികളില്‍ നിന്നും വിട്ടുനിന്നതോടെ താന്‍ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. മുന്‍ നിര മാധ്യമങ്ങളില്‍ പോലും ഈ വാര്‍ത്ത വന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു പോലുമില്ലായിരുന്നു എന്നും സിന്ധു പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment