മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന പുരോഹിതനായ ഘനശ്യാം പാണ്ഡേയുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. മാലോ ദേവി വിവാഹംകഴിച്ച മൊനാരിക്ക് യാദവ് തന്റെ മുന്‍ ഭര്‍ത്താവിന്റെ അനുജനാണെന്നത് മറ്റൊരു വസ്തുത. തെക്കന്‍ ബീഹാറിലെ ഗയ ജില്ലയിലെ നവിചക്ക് സ്വദേശിയായ മൊനാരിക്ക് യാദവ് തന്റെ ഇരുപത്തിയെട്ടാം വയസിലാണ് ജേഷ്ഠന്‍ രഞ്ജാത്തന്‍ യാദവിനെ വധിച്ചത്.
എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ വധത്തില്‍ മൊനാരിക്ക് യാദവ് തെറ്റുകാരനല്ലെന്നാണ് മാലോ ദേവിയുടെ വാദം. ഇനി എന്റെ മക്കള്‍ക്ക് ഒരു അച്ഛനെ ലഭിച്ചു. അവര്‍ക്ക് ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് ഇനി അച്ഛന്റെ സഹായവുമുണ്ടാകും- മാലോ ദേവി പറഞ്ഞു. എന്നാല്‍ കുറ്റക്കാരനല്ലെങ്കില്‍ എന്തുകൊണ്ടാണ് കോടതി മൊനാരിക്ക് യാദവിനെ ശിക്ഷിച്ചതെന്ന ചോദ്യത്തിന് മാലോ ദേവിക്ക് മറുപടിയുണ്ടായിരുന്നില്ല.
ഭഗല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് മൊനാരിക്ക് യാദവിനെ ബുക്‌സറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. ദീര്‍ഘകാലം തടവുശിക്ഷ അനുഭവിച്ചവരെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തില്‍ 2012ലാണ് ബുക്‌സറിലെ തുറന്ന ജയില്‍ ആരംഭിച്ചത്.
സാധാരണ ജയിലുകളില്‍ 14 മുതല്‍ 18 മീറ്റര്‍ വരെ മതിലുകള്‍ ഉള്ളപ്പോള്‍ ബുക്‌സര്‍ തുറന്ന ജയിലില്‍ നാല് അടി ഉയരത്തിലുള്ള മതില്‍ മാത്രമാണുള്ളത്. 42 ഏക്കറിലായി പരന്നു കിടക്കുന്ന ജയിലില്‍ 104 അപ്പാര്‍ട്ടുമെന്റുകളിലായിട്ടാണ് തടവുകാര്‍ താമസിക്കുന്നത്. അടുക്കള അടക്കമുള്ള ഓരോ അപ്പാര്‍ട്ടുമെന്റിലും കുടുംബത്തോടെ താമസിക്കുന്നതിന് തടവുകാര്‍ക്ക് അനുമതിയുണ്ട്.
ജയില്‍ വിഭാഗം ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ബീഹാറിലെ വിവിധ ജയിലുകളില്‍ നിന്നും തടവുകാരെ ബുക്‌സര്‍ തുറന്ന ജയിലിലേക്കായി തെരഞ്ഞെടുത്തത്. ദീര്‍ഘകാല തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാര്‍ക്കിടയില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ ആറ് മണിമുതല്‍ രാത്രി ഏഴുമണി വരെയുള്ള സമയത്ത് പുറം ജോലിക്ക് പോകുന്നതിനും ഇവിടുത്തെ തടവുകാര്‍ക്ക് അനുമതിയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment