Latest News

പക്ഷികളെ വെടിവെച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍


കൂത്തുപറമ്പ് : എയര്‍ഗണ്‍ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദനക്കാംപാറ കുന്നത്തുഹൗസില്‍ തോമസിന്റെ മകന്‍ കെ ടി സബാസ്റ്റ്യ(43)നെയാണ് വെളളിയാഴ്ച കാലത്ത് 8.30ഓടെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ദുബായിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. മൂന്നുമാസമായി നാട്ടില്‍ വന്നിട്ട്. വെളളിയാഴ്ച കാലത്ത് രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ കെ സുധാകരന്‍ എ എസ് ഐ കെ കെ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് ഓടക്കാടിനടുത്ത് കച്ചേരിമെട്ടവയലില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 07 ബി ടി 483 ടാറ്റ വെഞ്ച്വര്‍ വാനും കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്ണിന് പുറമെ നൂറിലധികം പെല്ലറ്റ് , ഇയാള്‍ വെടിവെച്ചിട്ട രണ്ടുകാക്കകള്‍, രണ്ട് കൊക്ക്, ഒരു ദേശാടനപക്ഷി എന്നിവയും വണ്ടിയില്‍ ഉണ്ടായിരുന്നു. വാഹനത്തില്‍ ഇയാളുടെ വസ്ത്രങ്ങളും ഫാന്‍ ഫോണ്‍ തുടങ്ങിയവയും കാണപ്പെട്ടു.ഇയാള്‍ക്ക് ഇതൊരു ഹോബിയാണത്രെ. സി ഐ കെ വി ബാബു സ്റ്റേഷനിലെത്തി ഇയാളെ ചോദ്യംചെയ്തു. കേസ് ഫോറസ്റ്റിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.