Latest News

കന്നട ചാനലിനെതിരെ മഅദനിയുടെ വക്കീല്‍ നോട്ടീസ്

ബംഗളൂരു: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനി കന്നട ചാനലായ ടി.വി 9നും ഇംഗ്‌ളീഷ് പതിപ്പായ ന്യൂസ് 9നുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍, പബ്‌ളിഷര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഏപ്രില്‍ 17ന് ബംഗളൂരുവില്‍ ബി.ജെ.പി ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തില്‍ മഅദനിക്ക് പങ്കുണ്ടെന്നും മകളുടെ കല്യാണത്തിനു നാട്ടില്‍പോയ സമയത്താണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും ഈ ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെയാണ് നോട്ടീസ്.
ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെടുത്തി നുണക്കഥകള്‍ എഴുതിവിടുന്ന മാധ്യമങ്ങളെ ശക്തമായി നേരിടുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ കര്‍ണാടക പൊലീസിലെ അസിസ്റ്റന്റ് കമീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സംഘമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കേരളത്തിലുണ്ടായിരുന്ന ദിവസങ്ങളിലെ മുഴുവന്‍ കാര്യങ്ങളും പൊലീസ് തന്നെ കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.