യാക്കര തോട്ടിങ്കല്‍ സ്വദേശിയായ ഇരുപതുകാരിയെയാണ് ബുധനാഴ്ച രാവിലെ 11.45ഓടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. വായ മൂടിക്കെട്ടിയ നിലയില്‍ മറ്റൊരു യുവതി കൂടി വാനിലുണ്ടായിരുന്നതായി പറയുന്നു.
സംഭവത്തെപ്പറ്റി യുവതി പറയുന്നത് ഇങ്ങനെയാണ്: ചക്കാന്തറയില്‍ ന്യൂനപക്ഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കോച്ചിങ് ക്ലാസിനു പോയി മടങ്ങുകയായിരുന്നു താന്‍. ഈ സമയം ഒരു നീല ഒമ്‌നി വാന്‍ മുന്നില്‍ വന്നു നിര്‍ത്തിയ ശേഷം മുന്നിലിരുന്ന സ്ത്രീ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ അന്വേഷിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പിന്നിലിരിക്കുന്നയാളോട് പറയാന്‍ നിര്‍ദേശിച്ചു.
ഇതനുസരിച്ചു പിന്‍വാതിലിനു നേരെ തിരിഞ്ഞപ്പോള്‍ പെട്ടെന്ന് വാതില്‍ തുറന്ന് വലിച്ച് ഉള്ളിലാക്കുകയായിരുന്നു. ഈ സമയം കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി. കഴുത്തിലുണ്ടായിരുന്ന രണ്ടേകാല്‍ പവന്റെ സ്വര്‍ണമാല ഇതിനിടെ അക്രമികള്‍ അപഹരിച്ചു. കാര്‍ കോട്ടമൈതാനത്തിനടുത്തെത്തിയപ്പോള്‍ ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.
വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞ ശേഷമാണ് പരാതി നല്‍കാനായി ഒന്നരയോടെ സൗത്ത് പോലിസ് സ്‌റ്റേഷനിലെത്തിയത്. സ്ത്രീയടക്കം ഏഴു പേര്‍ വാനിലുണ്ടായിരുന്നെന്നാണ് യുവതി പറയുന്നത്. ഇതില്‍ നാലു പുരുഷന്മാര്‍ പിന്‍സീറ്റിലാണുണ്ടായിരുന്നത്.
വായ മൂടിക്കെട്ടിയ നിലയില്‍ മറ്റൊരു യുവതിയെ വാനിനുള്ളില്‍ കണ്ടെന്ന് പറയുന്നതാണ് പോലിസിനെ കുഴക്കുന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി രാജ്പാല്‍ മീണയടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു തെളിവെടുത്തു. വൈകീട്ട് 5 മണിയോടെ നഗരപരിധിയിലുണ്ടായിരുന്ന പത്തോളം നീല മാരുതി ഒമ്‌നി വാനുകള്‍ പിടിച്ചെടുത്തു പരിശോധനയ്ക്കായി സൗത്ത് പോലിസ് സ്‌റ്റേഷനിലെത്തിച്ചു.
പാലക്കാട് ആര്‍.ടി.ഒ. ഓഫിസില്‍ നിന്ന് നീല മാരുതി ഒമ്‌നി വാനുകളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും ഉടമകളുടെ വിലാസവും പോലിസ് പരിശോധിച്ചുവരികയാണ്. നഗരത്തിലെ കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.
സംഭവമറിഞ്ഞ് എം ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ. എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment