Latest News

നടന്‍ ആസിഫ് അലി വിവാഹിതനായി


കണ്ണൂര്‍: നവാഗത നായകന്മാരില്‍ ശ്രദ്ധേയനായ നടന്‍ ആസിഫ് അലി വിവാഹിതനായി. കണ്ണൂര്‍ താണ ‘മെഹസി’ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളായ സമയാണ് ആസിഫിന്റെ ജീവിത പങ്കാളിയായത്.

തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് ആസിഫ് അലി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. വിവാഹ സല്‍ക്കാരം 30 നു വൈകിട്ട് തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടക്കും. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ സല്‍ക്കാരം ജൂണ്‍ ഒന്നിന് നെടുമ്പാശേരി സിയാല്‍ ഓഡിറ്റോറിയത്തിലാണ്.

കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണു സമ. ഒരു വിവാഹ വീട്ടില്‍ വച്ച് കണ്ട സമയെ ഇരു വീട്ടുകാരുടെയും ആലോനയോടെ തന്റെ മണവാട്ടിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു ആസിഫ്. തന്റെ വധു മലബാറുകാരിയാകണെന്ന ആഗ്രഹം പോലെ തന്നെ ഒടുവില്‍ ആസിഫിന്റെ ജീവിതത്തിലേക്ക് മലബാറില്‍ നിന്നൊരു മൊഞ്ചത്തി കടന്നുവന്നിരിക്കുകയാണ്.

നടന്‍ അബു സലിം, കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ., സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം.മണി, ഇ.പി.ജയരാജന്‍ എം.എല്‍.എ., മുന്‍ മന്ത്രി പി.കെ.ശ്രീമതി, എം.വി.ജയരാജന്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍മൗലവി, സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ വിവാഹത്തില്‍ സംബന്ധിച്ചു.

















Photos: keralaonlinenews
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. ഈ ഒരു വിവാഹ വാര്‍ത്ത പബ്ലിഷ് ചെയ്തതോടു കൂടി കേരളത്തിന്‍റെ പകുതി പ്രശ്നങ്ങളും അട്ടപ്പാടിയിലെ പട്ടിണി മരണവും എല്ലാം പരിഹരിക്കപ്പെട്ടു...

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.