Latest News

തന്റെ അനുഭവം രമേശിനും; ചെന്നിത്തലയെ പിന്തുണച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. രമേശിനോട് മുഖ്യമന്ത്രി ചെയ്തതു ശരിയായില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുമ്പ് തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ രമേശ് നേരിടുന്നത്. വിഷയത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ രമേശുമായി ബന്ധപ്പെട്ട് മുരളി പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്നെയും ഇത്തരത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു വഞ്ചിച്ചതായി മുരളി പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മുരളീധരന്‍ തയാറായില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.