പ്രാഗ് : ഒരൊറ്റ ഗര്‍ഭത്തില്‍ അഞ്ചു കുട്ടികള്‍ , അതും ഐ വി എഫ് പോലും ഉപയോഗിക്കാതെയുള്ള ഗര്‍ഭധാരണം. ഇതെല്ലാം പിന്നിട്ട് 23 കാരിയായ അലക്‌സാണ്ട്ര കിനോവ പ്രസവിക്കാനിരിക്കുന്നത് അടുത്ത ഞായറാഴ്ചയാണ്. അത് കാത്തിരിക്കുകയാണ് ചെക്കോസ്ലൊവാക്യയെപ്പോലെ ലോകവും.
നിലവില്‍ ഒരു കുട്ടിയുള്ള അലക്‌സാണ്ട്ര കഴിഞ്ഞമാസം വരെ തന്റെ വയറ്റില്‍ അഞ്ചു കുട്ടികളുള്ള കാര്യം അറിഞ്ഞിരുന്നില്ല. പ്രാഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി കെയര്‍ ഓഫ് മദര്‍ ആന്റ് ചൈല്‍ഡിലെ ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത് ഇരട്ടക്കുട്ടികളാണെന്നാണ്. മാര്‍ച്ചില്‍ അവരത് തിരുത്തി, നാലുപേരുണ്ടെന്നായിരുന്നു അന്നത്തെ നിഗമനം. പക്ഷേ കഴിഞ്ഞമാസം ഗര്‍ഭം പരിശോധിച്ച ഡോക്ടര്‍മാര്‍ വിസ്മയിച്ചുകൊണ്ട് അത് വീണ്ടും തിരുത്തി. കുഞ്ഞുങ്ങള്‍ അഞ്ചുണ്ട്.
ചെക്ക് തലസ്ഥാനമായ പ്രാഗില്‍നിന്ന് 30 കിലോമീറ്റര്‍ കിഴക്കുള്ള മിലോവൈസ് സ്വദേശിനിയായ അലക്‌സാണ്ട്ര ഇക്കാര്യം കേട്ടപ്പോള്‍ ആദ്യമൊന്നു നടുങ്ങിയെന്ന് പറയുന്നു. പിന്നെ ഡോക്ടര്‍മാര്‍ ഈ അപൂര്‍വതയെക്കുറിച്ച് പറഞ്ഞപ്പോഴാണ് അവള്‍ക്ക് ആത്മവിശ്വാസം കൈവന്നത്. നിരവധി ലക്ഷങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു ഗര്‍ഭമുണ്ടാകാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആദ്യത്തെ നാലുമാസം ഛര്‍ദിയും ക്ഷീണവുമുണ്ടായതൊഴിച്ചാല്‍ ഗര്‍ഭത്തിനിടെ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് അലക്‌സാണ്ട്ര വെളിപ്പെടുത്തി. ഇപ്പോള്‍ വശംതിരിഞ്ഞ് കിടക്കാനും കഴിയുന്നുണ്ട്. ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകള്‍ ഇല്ലതാനും.
അഞ്ചു പേരെയും മുലയൂട്ടാനാണ് അലക്‌സാണ്ട്രയുടെ ഉദ്ദേശം. ആദ്യം ജനിച്ച മകനെയും ഒന്നരവര്‍ഷത്തോളം മുലയൂട്ടിയിരുന്നു.
പരിശോധനകള്‍ പലതു കഴിഞ്ഞിട്ടും എല്ലാ കുട്ടികളുടെയും ലിംഗമേതെന്ന് അറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.മൂന്നുപേരുടെ താഴെയാണ് രണ്ടു പേരുടെ കിടപ്പ്. അതിനാല്‍ മുകളിലുള്ളത് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഡാനിയല്‍, മൈക്കല്‍ എന്നും പെണ്‍കുട്ടിയെ തെരേസ എന്നും വിളിക്കാനാണ് അലക്‌സാണ്ട്ര ആഗ്രഹിക്കുന്നത്.
സിസേറിയനീലുടെയാണ് ഞായറാഴ്ച കുഞ്ഞുങ്ങളെ പുറത്തെടുക്കുക. സാധാരണ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഇരട്ടിപേരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

(4malayalees)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment