ഉച്ചയ്ക്ക് മൂന്ന് മണിക്ക്, വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തളങ്കര കടവത്ത് നിന്ന് ഘോഷയാത്രയായി അനുമോദന വേദിയായ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. തളങ്കരയിലെ വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഘോഷയാത്ര ഒരുക്കുന്നത്.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന അനുമോദന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഡോ: ഖമറുന്നിസ അന്‍വര്‍, ഡോ: എന്‍.എ. മുഹമ്മദ്, ജസ്റ്റീസ് കെ.എ. മുഹമ്മദ് ഷാഫി, വാര്‍ഡ് കൗണ്‍സിലര്‍ എ. അബ്ദുര്‍ റഹ്മാന്‍, കൃഷ്ണന്‍ മാസ്റ്റര്‍ കീഴൂര്‍ തുടങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍ എം.പി. ഹമീദലി ഷംനാട്, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, അബ്ദുല്‍ കരീം കോളിയാട് അടക്കമുള്ളവരും അതിഥികളായി സംബന്ധിക്കും.
ഒ.എസ്.എ. പ്രസിഡണ്ട് യഹ്‌യ തളങ്കര ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മികച്ച മാര്‍ക്കോടെ വിജയിച്ച മൂന്ന് കുട്ടികള്‍ക്ക് സ്വര്‍ണ മെഡലും സമ്മാനിക്കും. മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് ഇത്തവണ പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി അനുമോദിക്കും.
അനുമോദന ചടങ്ങിന് ശേഷം തനിമയാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ കോര്‍ത്തിണക്കിയ ഇശല്‍വിരുന്ന് അരങ്ങേറും. ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസ് കാസര്‍കോട്, ഇസ്മാഈല്‍ തളങ്കര, മുഹമ്മദലി തലശ്ശേരി, അബ്ദുര്‍ റഹ്മാന്‍ അഷ്ഫാഖ്, ഗോള്‍ഡി തുടങ്ങിയ ഗായകര്‍ അണിനിരക്കും.
വിദ്യാഭ്യാസ-കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്‍കിയ മുസ്ലിം ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇത്തവണ നേടിയ അഭിമാനാര്‍ഹമായ നേട്ടം നാടിന്റെ ഉത്സവമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും പി.ടി.എ. കമ്മിറ്റിയെയും ഉപഹാരം നല്‍കി അനുമോദിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എരിയാല്‍ ഷരീഫ് (ജനറല്‍ സെക്രട്ടറി, ഒ.എസ്.എ.), ഡോ: എം.പി. ഷാഫി ഹാജി (ട്രഷറര്‍, ഒ.എസ്.എ.), മജീദ് തളങ്കര (വൈസ് പ്രസിഡണ്ട്, ഒ.എസ്.എ.), കെ.എ.എം.ബഷീര്‍ വോളിബോള്‍, (പി.ടി.എ. പ്രസിഡണ്ട്), ടി.എ. ഷാഫി (ജോയിന്റ് സെക്രട്ടറി, ഒ.എസ്.എ.), അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് (ജോയിന്റ് സെക്രട്ടറി, ഒ.എസ്.എ.) എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment