വിവിധ പാക്കേജുകളിലായി ഇഷ്ടപ്പെട്ട വീഡിയോകള്‍ തെരഞ്ഞെടുക്കാവുന്ന രീതിയിലായിരിക്കും സേവനം ഒരുക്കുക. തെരഞ്ഞെടുക്കപ്പെട്ട ചാനലുകളിലെ വീഡിയോ കാണുന്നതിന് 1.99 ഡോളറാണ് പ്രതിമാസ നിരക്ക്. കഴിഞ്ഞ ജനുവരിയിലാണ് യുട്യൂബ് പെയ്ഡ് ആക്കുന്നുവെന്ന വാര്‍ത്ത ആദ്യം വന്നത്.
പേ ചാനലാക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യവുമായി യുട്യൂബ് ചില ചാനലുകളെ സമീപിച്ചതോടെയാണ് വാര്‍ത്ത പുറത്തായത്. ഒരു ഡോളറിനും അഞ്ച് ഡോളറിനും ഇടയ്ക്കായിരിക്കും പ്രതിമാസ നിരക്കെന്നും വാര്‍ത്തയുണ്ടായിരുന്നു. യുട്യൂബിലെ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനില്‍ പെയ്ഡ് ചാനലുകളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബ് കൂടുതല്‍ പ്രൊഫഷണല്‍ വീഡിയോകളെ ആകര്‍ഷിക്കുന്നതിനാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നാണ് സൂചന. നിലവില്‍ സാധാരണക്കാര്‍ എടുത്ത വീഡിയോകളാണ് യുട്യൂബില്‍ ഭൂരിഭാഗവും.
ഒരു വിഭാഗം യുട്യൂബ് വീഡിയോ ചാനല്‍ ഉടമകളില്‍ നിന്ന് ചാനല്‍ പെയ്ഡ് ആക്കണമെന്ന ആവശ്യമുണ്ടെന്ന് 2012 ജൂണില്‍ യുട്യൂബ് മേധാവി സാലര്‍ കാമന്‍ഗര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Youtube
No comments:
Post a Comment