സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെതിരെയാണ് പ്രാഥമിക അന്വേഷണം. രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയില്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം ഇത്തരത്തിലുള്ള സംഭവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിത്യസംഭവമാകുകയാണ്.
പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള വകുപ്പ് മേധാവിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
ഉദരരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കം. രോഗം ഭേദമായി മടങ്ങാനിരിക്കെയാണ് ഒ പോസിറ്റീവ് രക്തമുള്ള തങ്കത്തിന് മറ്റൊരു വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയ്ക്ക് നല്‍കേണ്ട എ പോസിറ്റീവ് രക്തം മാറി നല്‍കിയത്. രക്തം കയറ്റിയതിനു ശേഷം അസ്വാസ്ഥ്യം പ്രകടിപ്പിച്ച തങ്കത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. 27ാം വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയുടെ ബന്ധുക്കള്‍ രക്തവും മരുന്നും അന്വേഷിച്ചു വന്നപ്പോഴാണ് പിഴവ് സംഭവിച്ച കാര്യം ആശുപത്രി അധികൃതര്‍ക്ക് മനസിലായത്.
പ്രതിഷേധവുമായി തങ്കത്തിന്റെ ബന്ധുക്കളും ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തെത്തി. തങ്കത്തിന് രക്തം നല്‍കാന്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലായിരുന്നെന്നും രക്തബാങ്കില്‍ നിന്നും രക്തം അനുവദിച്ചിരുന്നില്ലെന്നും വകുപ്പ് മേധാവി ജോര്‍ജ് തോമസ് പറഞ്ഞു. എന്നാല്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി പരിശോധിച്ച ഡോക്ടറുടെ കേസ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഥമദൃഷ്ട്യാ പിഴവ് സംഭവിച്ചു എന്നു ബോധ്യമായതിനാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചത്.
സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment