Latest News

സിപിഐ എം ഉപരോധം: മൂന്നാം ദിവസവും താലൂക്ക് ഓഫീസ് അടഞ്ഞുകിടന്നു


കാസര്‍കോട്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സിപിഐ എം ആരംഭിച്ച താലൂക്ക് ഓഫീസ് ഉപരോധത്തിന്റെ മൂന്നാം ദിവസവും താലൂക്ക് ഓഫീസ് അടഞ്ഞുകിടന്നു. നൂറുകണക്കിന് സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് സമരകേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്.

കോര്‍പറേറ്റുകള്‍ക്കായി ഭരിക്കുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ സമൂഹത്തിന്റെ നാനതുറയിലുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്. ചെറുകിട വ്യാപാരമേഖല വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ കുടിവെള്ളംപോലും കച്ചവടച്ചരക്കാക്കുകയാണ്. സമീപഭാവിയില്‍ വെള്ളത്തിന് വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവിലാണ് തുടര്‍ച്ചയായ ഉപരോധ സമരത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്നത്. ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസും മൂന്നുദിവസമായി പൂട്ടിയ നിലയിലാണ്.
ബുധനാഴ്ച ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി നേതൃത്വത്തിലായിരുന്നു സമരം. ഏരിയാകമ്മിറ്റി അംഗം പി രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം വി കോമന്‍നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, ജില്ലാകമ്മിറ്റി അംഗം ടി വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ശ്യാംഭട്ട്, പി കെ അഹമ്മദ് ഹുസൈന്‍, ബേബി ഷെട്ടി, കെ ചന്ദ്രഹാസ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസ ഭണ്ഡാരി സ്വാഗതം പറഞ്ഞു. 

വ്യാഴാഴ്ച ഹൊസ്ദുര്‍ഗില്‍ എളേരി ഏരിയയും കാസര്‍കോട് കുമ്പള ഏരിയയും സമരത്തില്‍ അണിനിരക്കും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.