പ്രസിഡണ്ട് പി.എച്ച്.അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി. കുഞ്ഞാമു സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യങ്ങള്‍ക്ക് പകരംവെക്കാന്‍ മറ്റൊന്നുമില്ല. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ബൈത്തുറഹ്മ, സി.എച്ച്. സെന്റര്‍ എന്നിവ പാര്‍ട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണെന്ന് എം.എല്‍.എ. പറഞ്ഞു.
ദുബൈ കാസര്‍കോട് മണ്ഡലം കെഎം.സി.സി.യുടെ ആഭിമുഖ്യത്തിലുള്ള വിവാഹ ധനസഹായം കെ.എം.സി.സി. പ്രസിഡണ്ട് മഹമൂദ് കുളങ്കര വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.പി. ഹനീഫയെ ഏല്‍പ്പിച്ചു.
മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ സംഘടനാ ചര്‍ച്ചക്ക് നേതൃ ത്വം നല്‍കി. മുസ്‌ലിം ചരിത്രവും വെല്ലുവിളികളും എന്ന വിഷയത്തില്‍ അന്‍സാരി തില്ലങ്കേരി സംസാരിച്ചു. മണ്ഡലം നിരീക്ഷകന്‍അബ്ദുല്‍ റഹ്മാന്‍ ഹാജി, എസ്.പി.സലാഹുദ്ദീന്‍, ബി.എ.അബ്ബാസ്, മഹമൂദ് കുളങ്കര, എ.കെ. ഷാഫി, കരീം ചൗക്കി, നജ്മ ഖാദര്‍, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, എസ്.എം. ഷാഫി ഹാജി, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, എസ്.എം. നൂറുദ്ദീന്‍, റഫീഖ് ഹാജി, കെ.ബി. നിസാര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment