Latest News

ശ്രീശാന്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രമൊരുക്കുന്നത് ഷാജി കൈലാസ്

വാതുവെയ്പ്പ് കേസില്‍ അകത്തായ ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു. ക്രിക്കറ്റും അധോലോകവും പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ‘ക്രിക്കറ്റ്’എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുന്നത് എ കെ സാജന്‍ ആണ്.

കൊച്ചിയിലെ ഒരു ചെറിയ സ്‌കൂളില്‍ നിന്നും ക്രിക്കറ്റിലൂടെ പ്രശസ്തിയിലെത്തിയ ഒരു യുവാവിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പണമുണ്ടാക്കാന്‍ വളഞ്ഞവഴി തേടുന്ന ഇന്നത്തെ പുതിയ തലമുറയേയും ചിത്രം പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് സിനിമയിലെ അഭിനേതാക്കള്‍ ആരെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.