Latest News

വിമാന ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു


ദുബൈ : മംഗലാപുരം വിമാന അപകടത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ പുതുക്കി ദുബൈ കാസര്‍കോട് ജില്ല കെ എം സി സി അനുസ്മരണ യോഗവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

അല്‍ബറഹ കെ എം സി സി ആസ്ഥാനത്ത് വെച്ച് ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ജലീല്‍ ചന്തേരയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംസ്ഥാന നേതാക്കളായ ഹനീഫ ചെര്‍ക്കളം, നാസര്‍ കുറ്റിച്ചിറ, ഒ കെ ഇബ്രാഹിം, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ടി കെ സി കാദര്‍ ഹാജി, മഹമൂദ് ഹാജി പൈവളിഗെ, മണ്ഡലം നേതാക്കളായ മുഹമ്മദലി തൃക്കരിപ്പൂര്‍, യൂസുഫ് മുക്കൂര്‍, മുനീര്‍ ബന്താട്, ഷബീര്‍ കീഴൂര്‍, സലാം കന്യാപ്പാടി, അയൂബ് ഉറുമി എന്നിവര്‍ സംസാരിച്ചു. പ്രാര്‍ത്ഥന സദസ്സിനു അബ്ദുല്‍ഹക്കം തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, സെക്രട്ടറി ഹനീഫ ടി ആര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചുതന്നത്: സബീര്‍ അസീസ്‌ 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.