Latest News

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: നജീബ് മുഹമ്മദ്


ദുബൈ: പരിസ്ഥിതി സംരക്ഷണവും പരിപാലനവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, ഭാവി തലമുറകള്‍ക്ക് അവകാശപ്പെടുന്നതാണ് പ്രകൃതിയെന്നും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് വര്‍ത്തമാനകാല ദുരന്തങ്ങള്‍ക്ക് കാരണമെന്നും പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ നജീബ് അഹ്മദ് ഇസ്മഈല്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ലക്ഷത്തിലധികം വൃക്ഷ തൈകള്‍ നട്ട് പിടിപ്പിക്കുന്ന മുസ്ലീം ലീഗിന്റെ ഹരിത അജണ്ടയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം.സി.സി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് പ്രസിഡന്റ് സലീം ചേരങ്കൈ അധ്യക്ഷത വഹിച്ചു.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് കേനദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് കെ.എം.സി.സി 1000 ഇമെയില്‍ സന്ദേശമയക്കുന്നതിന്റെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം.ഹനീഫിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കാസര്‍കോട് മണ്ഡലം എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ടെലിഫോണിലൂടെ ഓപ്പണ്‍ഫോറത്തെ അബിസംഭോധന ചെയ്തു. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് ഇടനീര്‍, കെ.എം.സി.സി നേതാക്കളായ ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, എറിയാല്‍ മഹ്മൂദ് കുഞ്ഞി, മുനീര്‍ ചെര്‍ക്കള, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സി.എച്ച്.നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, യൂസഫ് മുക്കോട്, മുഹമ്മദലി തൃക്കരിപ്പൂര്‍, മുനീര്‍ ബെന്താട്, ഷബീര്‍ കീഴൂര്‍, അയൂബ് ഉറുമി, ഡോ. ഇസ്മഈല്‍, ഷെരീഫ് പൈക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹീം ചെങ്കള, പി.ടി.നൂറുദ്ദീന്‍ ആറാട്ടുക്കടവ്, സത്താര്‍ ആലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചുതന്നത്: സലാം കന്യപ്പാടി 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.