Latest News

9,999 രൂപയ്ക്ക് ത്രീഡി സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ്

ന്യുഡല്‍ഹി: വിലകുറഞ്ഞ ത്രീഡി സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ്. കാന്‍വാസ് സീരിസിലുള്ള കാന്‍വാസ് 3ഡി (അ115) എന്ന ത്രീഡി സ്മാര്‍ട്ട് ഫോണ്‍ മേയ് ആദ്യ ആഴ്ചയില്‍ പുറത്തിറങ്ങുമെന്നാണ് മൈക്രോമാക്‌സ് നല്‍കുന്ന സൂചന. ത്രീഡി ചിത്രങ്ങള്‍ കാണാന്‍ കണ്ണട ആവശ്യമില്ല എന്നത് ഈ ഫോണിന്റെ പ്രത്യേകതയാണ്.

അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനുള്ള കാന്‍വാസ്് ത്രീഡിയില്‍ 1 ജിഎച്ച്ഇസഡ് ഡ്യുവല്‍ കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.1.2 (ജെല്ലിബീന്‍) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് കാന്‍വാസ് ത്രീഡി പ്രവര്‍ത്തിക്കുന്നത്. അഞ്ച് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 0.3 മുന്‍ ക്യാമറയുമുള്ള ഈ പുതിയ ഫോണില്‍ സാധാരണ ചിത്രങ്ങള്‍ ത്രീഡിയിലേക്കു മാറ്റാനും സൗകര്യമുണ്ട്.

2000 എംഎച്ച് ബാറ്ററി ഉപയോഗിച്ചിരിക്കുന്ന കാന്‍വാസ് ത്രീഡി 4.5 മണിക്കൂര്‍ സംസാര സമയം വാഗ്ദാനം ചെയ്യുന്നു. വൈഫൈ, ബ്ലൂടുത്ത് സൗകര്യങ്ങള്‍ കാന്‍വാസ് ത്രീഡി ഉപഭോക്തക്കള്‍ക്കായി നല്‍കുന്നുണ്ട്. 32 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ് കാന്‍വാസിന്റെ മെമ്മറി. 9,999 രൂപയാണ് കാന്‍വാസ് ത്രീഡി (അ115) യുടെ വില.

ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ ഒരേയോരു ത്രീഡി ഫോണ്‍ എല്‍ജിയുടെ ഒപ്റ്റിമസ് ത്രീഡിയാണ്. ഇതിന് 26,400 രൂപയാണ് ഇന്ത്യയിലെ വില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.