Latest News

കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം: അവസാനിച്ചത് മലയാളത്തില്‍

ദുബായ്: യു.എ.ഇയിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയുടെ പൊതുപരിപാടിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച നടി കാവ്യാ മാധവന്‍ വെട്ടിലായി. മുന്‍കൂട്ടി എഴുതി തയ്യാറാക്കി കൊണ്ടുവന്ന കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം പലപ്പോഴും മലയാളത്തിലേക്ക് വഴിമാറിയത് സദസില്‍ കൂട്ടച്ചിരി പടര്‍ത്തി. എന്നാല്‍ 'ചമ്മല്‍' മറയ്ക്കാതെ മലയാളത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി സൂപ്പര്‍ഹിറ്റ് സിനിമയായ 'മീശമാധവനി'ലെ ഗാനം ആലപിക്കാനും കാവ്യ മടിച്ചില്ല.

യു.എ.ഇ ഭരണാധികാരികളെ പുകഴ്ത്തി തുടങ്ങിയ കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം ആവേശത്തള്ളിച്ചയിലാണ് പാളിപ്പോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ഒരുവിധമാണ് കാവ്യ പ്രസംഗം പൂര്‍ത്തിയാക്കിയത്.

മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ രണ്ടാം വിവാഹത്തിന് ശേഷമുള്ള ദുബായിയിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എല്ലാം ലൈവായി കാണുന്ന ടെക്‌നോളജിയുടെ കാലത്ത് ദുബായ് വാസിയായ മുന്‍ ഭര്‍ത്താവിന് മുന്നില്‍ 'താര'മാവാനുള്ള താരത്തിന്റെ അതിരു വിട്ട ആവേശത്താല്‍ നാവ് പിഴയ്ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

അറബികളും ഉന്നത ഉദ്യോഗസ്ഥരുമടക്കം വിപുലമായ വി.ഐ.പി സദസ് തന്നെ കാവ്യയുടെ 'മംഗ്ലീഷ്' പ്രസംഗത്തിന്റെ ശ്രോതാക്കളായി ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.