Latest News

കെ എസ് ടി പി റോഡ് പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ ഐ എന്‍ എല്ലിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധാര്‍ഹം

കാസര്‍കോട് : കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഐ എന്‍ എല്ലിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ഐ എന്‍ എല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ പ്രതിനിധ്യം ഉള്ളതും ഇല്ലാത്തുമായ രാഷ്ട്രീയ പാര്‍ട്ടികളെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഐ എന്‍ എല്ലിനെ മാത്രം മാറ്റി മാറ്റി നിര്‍ത്തിയത് ഭരണപക്ഷത്തെ ഒരു എം എല്‍ എ യുടെ നെറികെട്ട രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമാണ്. എം എല്‍ എ യുടെ ഈ നടപടി സര്‍ക്കാരിനും യു ഡി എഫിനും അപമാനമാണ്. ഭരണ സ്വാധീനം വെച്ച് രാഷ്ട്രീയം കളിക്കുന്ന എം എല്‍ എ പ്രതിയോഗികളെ ഒതുക്കാനുള്ള ഹീനശ്രമമാണ് നടത്തുന്നത്. 

കാസര്‍കോട് - കാഞ്ഞങ്ങാട് റോഡ് കടന്നുപോകുന്ന കാസര്‍കോട്, ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങള്‍ ഐ എന്‍ എല്ലിന് സ്വാധീനമുള്ള ശക്തികേന്ദ്രങ്ങളാണ്. മുനിസിപ്പല്‍ ത്രിതല പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് നിരവധി ജനപ്രതിനിധികളുള്ള ഐ എന്‍ എല്ലിനെ മാത്രം അയിത്തം കല്‍പ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപക്ഷത്തു നിന്നും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ഐ എന്‍ എല്‍. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും പങ്കെടുപ്പിക്കുക എന്നത് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും കടമയാണ്. പ്രസ്തുത സംഭവത്തില്‍ പ്രതിഷേധിച്ച് ഉദ്ഘാടന പരിപാടിയില്‍ നിന്ന് പാര്‍ട്ടിയുടെ ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കുമെന്നും, അന്നേദിവസം ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും എന്നാല്‍ ഉദ്ഘാടന പരിപാടിക്ക് തടസ്സമുണ്ടാക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അസീസ് കടപ്പുറം, കെ എസ് ഫക്രുദ്ദിന്‍, പി എ മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍കുഞ്ഞി കളനാട്, എം എ ലത്തീഫ്, സി എം എ ജലീല്‍, റഹിം ബെണ്ടിച്ചാല്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.