കാസര്‍കോട്: ലോക പരസ്ഥിതി ദിനത്തിന്റെ ഭാഗമായി 'ഭൂമിക്കൊരു തണല്‍' ജില്ലയില്‍ അഞ്ചുമുതല്‍ 25000 വൃക്ഷതൈകള്‍ നടുപിടിപ്പിക്കാന്‍ കര്‍ഷകസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കര്‍ഷകസംഘത്തിന്റെ ജില്ലയിലെ 1200 യൂണിറ്റുകളിലാണ് പരിപാടി. ജില്ലാതല ഉദ്ഘാടനം പനത്തടിയില്‍ നടക്കും.
പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളുമാണ് ഇതിന്റെ ഭാഗമായി വൃക്ഷതൈ നടും. ആഗോള താപനം മനുഷ്യന്റെ സഹനത്തിനപ്പുറമെത്തുകയും കുടിവെള്ളം പോലും ലഭിക്കാത്തതാകുയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പരമായി മരം നട്ടുപിടിപ്പിക്കുക എന്ന കര്‍ഷകന്റെ ഉത്തരവാദിത്തമായി കേരള കര്‍ഷക സംഘം കാണുന്നത്. അതുകൊണ്ട് വ്യാപകമായി മരം നട്ടും നട്ട മരങ്ങള്‍ സംരക്ഷിക്കാനും ജില്ലാ കമ്മിറ്റി മുഴുവന്‍ കര്‍ഷകരോടും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി ജനാര്‍ദനന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി കോമന്‍ നമ്പ്യാര്‍, വി നാരായണന്‍, ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment