Latest News

കലാഭവന്‍ മണിക്കെതിരായ കേസ്: പോലീസ് നടപടിക്കെതിരെ എഡിജിപി സെന്‍കുമാര്‍

കൊല്ലം: വനപാലകരെ ആക്രമിച്ച സംഭവത്തില്‍ കലാഭവന്‍ മണിക്കെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ എഡിജിപപി ടി.പി സെന്‍കുമാറിന്റെ വിമര്‍ശനം. 

പോലീസ് സേനയില്‍ പഴയ ബ്രിട്ടീഷ് കാലത്തെ രീതി ഇപ്പോഴും മാറിയിട്ടില്ല. വെള്ളക്കാരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടിത്തേയ്ക്കാനും തയ്യാറായി നടന്ന സ്വഭാവമാണ് ഇപ്പോഴുമുള്ളത്. ഉപരിവര്‍ഗക്കാരെ സല്യൂട്ട് ചെയ്യാനും സാധാരണക്കാരെ ചവിട്ടിത്തേക്കാനുമാണ് പോലീസ് ശ്രമം. 

മണി ചെയ്ത കുറ്റം മമ്മൂട്ടിയോ മോഹന്‍ലാലോ, ദിലീപോ ജയറാമോ ആണ് ചെയ്തതെങ്കില്‍ അവരെ പിടികൂടാന്‍ പോലീസ് ഇത്രയും വീര്യം കാട്ടുമായിരുന്നോ?. മണി താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന ഒരാളായതുകൊണ്ടാണോ പോലീസ് മണിയെ പിന്തുടരുന്നത്. മണി ചെയ്ത കുറ്റമെന്താണെന്ന് താന്‍ തൃശൂര്‍ എസ്.പിയോട് ചോദിച്ചു. മണി ചെയ്ത കുറ്റത്തെ താന്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണ് ഇത്തരത്തില്‍ പെരുമാറുന്നതെങ്കില്‍ നടപടിയുണ്ടാകുമോ എന്ന തന്റെ ചോദ്യത്തിന് എസ്.പിക്ക് മറുപടി ഉണ്ടായിരുന്നില്ല. 

പോലീസില്‍ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ എല്ലാം സാധാരണക്കാരോടുള്ള പെരുമാറ്റം ഇത്തരത്തിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.