Latest News

ബാര്‍ബര്‍ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: ബാര്‍ബര്‍ തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശി മുഹമ്മദ് ഷാബിര്‍ (46) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടച്ചേരിയിലെ വാടക മുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എട്ട് വര്‍ഷമായി കാഞ്ഞങ്ങാട് നഗരത്തില്‍ വിവിധയിടങ്ങളില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്നു. ഭാര്യയും ഒരുകുട്ടിയുമുണ്ട്. മൃതദേഹം തെക്കേപുറം ജുമാമസ്ജിദില്‍ കബറടക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.