കാഞ്ഞങ്ങാട് ഐ എം എ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.മുഹമ്മദ്അഷീല്‍ പുകയില വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പ്രകാശ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.നസീമ, ഐ എം എ പ്രസിഡണ്ട് ഡോ. കെ.ജി.പൈ, റോട്ടറി ക്ലബ് പ്രസിഡണ്ട് സുരേഷ്, അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ജി രമേശ്, മോഹനന്‍ മാങ്ങാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മാസ് മീഡി ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. സി വിമല്‍രാജ് ക്ലാസ്സെടുത്തു. സുധീര്‍ മാടക്കത്ത് മാജിക് ഷോ അവതരിപ്പിച്ചു.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ്, മാലിക് ദിനാര്‍ കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിന റാലിയും ഫോട്ടോ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നാരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്.റംല ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സത്യശങ്കര്‍ഭട്ട്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.നാരായണന്‍, സുരേന്ദ്രന്‍,കൃഷ്ണന്‍, എച്ച്.എസ്.രഘു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.സുബ്രഹ്മണ്യന്‍, ഹെഡ് നേഴ്‌സ് ജാസ്മിന്‍, നേഴ്‌സിംഗ് ട്യൂട്ടര്‍ മനു, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, മാലിക് ദിനാര്‍ കോളേജ് ഓഫ് നേഴ്‌സിംഗിലെ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപന സമ്മേളനവും ഫോട്ടോ പ്രദര്‍ശനവും സെമിനാറും പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്.റംലയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജുനാഥ ആല്‍വ ഉദ്ഘാടനം ചെയ്തു. ഡോ.സത്യശങ്കര്‍ഭട്ട്, ഡോ.ദിവാകര്‍റായ്, ട്യൂട്ടര്‍ മനു, ഹെഡ്‌നേഴ്‌സ് ജാസ്മിന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.രഘു സ്വാഗതവും ഇ.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് : പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെയും പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ഹൊസ്ദുര്‍ഗ് വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് വെച്ച് റാലിയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹസീന താജദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കുഞ്ഞക്കൃഷ്ണന്‍ ക്ലാസെടുത്തു. വികസന സമിതി അംഗങ്ങളായ ശശികുമാര്‍.പി.വി, കെ.വി.ബാലന്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അജിത്കുമാര്‍.കെ., വിനോദന്‍.കെ., അങ്കണ്‍വാടി ടീച്ചര്‍മാരും, ആശാ പ്രവര്‍ത്തകരും ജൂനിയര്‍ പി.എച്ച്.എന്‍മാരായ സീമ, മൊയ്തീന്‍.ടി.പി, ശ്രീജ, ജലജ.പി.ടി., രതി.കെ., സുധ.സി എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാരദ വി.നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News





No comments:
Post a Comment