ചളിയംകോട് ഇറക്കത്തിലുളള ഡിവൈനറിന് ഇരുവശങ്ങളിലായി വാഹനങ്ങള്‍ പോകാനുളള സൗകര്യമുണ്ടെങ്കിലും കഴിഞ്ഞ ഒരു മാസത്തോളമായി കെ.എസ്.ആര്‍.ടി.സി ബസ്സ് മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഡിവൈനറിന്റെ ഒരു ഭാഗത്തെ റോഡ് മാത്രമാണ് ഉപയോഗിക്കുന്നത്.
ഇത് വലിയൊരു ദുരന്തത്തിന് കാതോര്‍ക്കുകയാണ്.
ഇരുവശത്ത് നിന്നും വലിയ ഇറക്കം ഇറങ്ങി കയററം കയറാനുളള തിടുക്കത്തില്‍ എല്ലാ വാഹനങ്ങളും ഉയര്‍ന്ന വേഗതയിലാണ് ഇതിലൂടെ കടന്നു പോകുന്നത്.
ഡിവൈനറിന്റെ പടിഞ്ഞാര്‍ ഭാഗതത്ത് മണ്ണ് വന്ന് കൂടിയത് കാരണമാണ് രണ്ട് ദിശയിലേക്കുളള വാഹനങ്ങളുടെ മറുഭാഗത്തെ റോഡ് മാത്രം ഉപയോഗിക്കുന്നത്.
റോഡില്‍ അടിഞ്ഞ് കൂടിയ മണല്‍ മാററി ഗതാഗതയോഗ്യമാക്കാനുളള ഒരു നടപടിയും ഒരു മാസമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതു വരെ ഉണ്ടായിട്ടില്ല.
റോഡില്‍ അടിഞ്ഞ് കൂടിയ മണല്‍ മാററി ഗതാഗതയോഗ്യമാക്കാനുളള ഒരു നടപടിയും ഒരു മാസമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതു വരെ ഉണ്ടായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment