ഉയരം പലപ്പോഴും പലര്‍ക്കും ബാധ്യതയായി മാറാറുണെ്ടങ്കിലും കമറുദീന് അത് അനുഗ്രഹമാണ്. സിനിമാ നടന്‍ ആകാന്‍ വരെ പൊക്കം തന്നെ സഹായിച്ചിട്ടുണെ്ടന്നു കമറുദീന്‍ പറയുന്നു. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ‘ാഷകളിലായി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ കമറുദീന്‍ അ‘ിനയിച്ചിട്ടുണ്ട്. 1988ല്‍ കമലഹാസന്റെ ചിത്രത്തിലാണ് ആദ്യമായി അ‘ിനയിക്കുന്നത്. ഉയര്‍ന്ത ഉള്ളം എന്ന തമിഴ് ചിത്രത്തില്‍ കമലഹാസന്‍ അവസരം വാങ്ങി നല്കിയതു തന്റെ ഉയരം കണ്ടിട്ടായിരുന്നെന്നും കമറുദീന്‍ പറയുന്നു. കമറുദീന്‍ മലയാളത്തില്‍ അവസാനമായി അ‘ിനയിച്ചതു വിനയന്‍ ചിത്രമായ അദ്‘ുതദ്വീപിലാണ്. ഹിന്ദിയില്‍ അനില്‍ കപൂറിനോടൊപ്പം അ‘ിനയിച്ചു.
ഉയരക്കൂടുതല്‍ മൂലമുള്ള അപകര്‍ഷതാബോധം കാരണം നാലാം തരത്തില്‍ വിദ്യാ‘്യാസം അവസാനിപ്പിച്ചു. കൂട്ടുകാരും അധ്യാപകരും കളിയാക്കുന്നതില്‍ മനംനൊന്താണു സ്‌കൂളില്‍ പോകാതെയായത്. എന്നാല്‍, ആറടിയില്‍ കൂടുതല്‍ പൊക്കമുള്ളവരുടെ സംഘടനയായ ടോള്‍ മെന്‍ അസോസിയേഷനില്‍ അംഗമായതോടെ കമറുദീന്റെ ചിന്താഗതി തന്നെ മാറി. പൊക്കം ഞങ്ങള്‍ക്ക‘ിമാനം, ദൈവം തന്നൊരു വരദാനം എന്ന സംഘടനാ മുദ്രാവാക്യം കമറുദീനു കൂടുതല്‍ ആത്മവിശ്വാസം നല്കി. ഇപ്പോള്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണു കമറുദീന്‍. പൊതുസ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ കൗതുകത്തോടെ ശ്രദ്ധിക്കുന്നത് അ‘ിമാനമായിട്ടാണ് അദ്ദേഹം കാണുന്നത്.
വിവാഹ ആലോചന നടന്ന സമയത്തു പൊക്കം ഒരു വില്ലനായിരുന്നു. പക്ഷേ, അഞ്ചരയടി ഉയരമുള്ള ജീവിതസഖിയെ കണെ്ടത്തിയതോടെ ആ പ്രശ്‌നവും പരിഹരിച്ചു. കമറുദീന്റെ രണ്ടു മക്കളും അദ്ദേഹത്തെപ്പോലെ തന്നെ പൊക്കമുള്ളവരാണ്.
ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഇരിക്കാനും നില്‍ക്കാനും കഴിയാത്തതു കാരണം ബസ് യാത്ര ഒഴിവാക്കാറുണെ്ടന്നു കമറുദീന്‍ പറയുന്നു. ട്രെയിനിലാണ് ഇപ്പോഴത്തെ യാത്രകളധികവും. പൊക്കം ആവശ്യത്തിലേറെയുണെ്ടങ്കിലും കാലുകള്‍ക്കുള്ള ചെറിയ പ്രശ്‌നം സേനകളില്‍ ജോലി നേടാന്‍ തടസമായി.
തന്നെപ്പോലെ ഉയരം കൂടിയവര്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ സഹായങ്ങളൊക്കെ ല‘ിക്കണമെന്നു കമറുദീന്‍ മനസില്‍ ആഗ്രഹിക്കുന്നുണ്ട്. 1999ല്‍ രൂപീകൃതമായ ടോള്‍ മെന്‍ അസോസിയേഷനില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന കമറുദീന്റെ ഉപജീവനമാര്‍ഗവും സംഘടനാ പ്രവര്‍ത്തനം തന്നെയാണ്. 1,800 പേര്‍ ഇപ്പോള്‍ സംഘടനയില്‍ അംഗങ്ങളാണ്.
ടോള്‍ മെന്‍ അസോസിയേഷന്‍ (ടിഎംഎ) 14-ാമതു സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടൈഗ്രീസ് ആന്റണി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഏപ്പെടുത്തിയ സാമൂഹികസേവന പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിന് ഹൈബി ഈഡന്‍ എംഎല്‍എ സമ്മാനിച്ചു.
കുറ്റങ്ങളും തെറ്റുകളും പ്രചരിക്കുന്ന പുതിയ കാലഘട്ടത്തില്‍ സമൂഹത്തിലെ നന്മകള്‍ പരസ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നു ഫാ.ഡേവിസ് ചിറമ്മല്‍ പറഞ്ഞു. ടിഎംഎ സ്ഥാപകനും ദേശീയ പ്രസിഡന്റുമായ സക്കറിയ ജോസഫ്, മൊയ്തീന്‍ നൈന, ടിഎംഎ ജില്ലാ പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.ആര്‍. രതീഷ്, സെക്രട്ടറി ലൈജു പുത്തന്‍വേലിക്കര, സംസ്ഥാന ട്രഷറര്‍ നൈഫിന്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടിഎംഎ അംഗങ്ങളുടെ അവയവദാന സമ്മതപത്രം കസ്റ്റംസ് സൂപ്രണ്ട് മൊയ്തീന്‍ നൈന ഫാ.ഡേവിസ് ചിറമേലിനു കൈമാറി. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ മാലിന്യമുക്ത സന്ദേശ റാലിയും നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment