158 യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. ദുരന്തം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ടുന്ന അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ ഇപ്പോഴും ലഭിച്ചിട്ടില്ല.
കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടമ്മമാരും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരും ചെറുപ്രായത്തിലെ പിതാവിനെ നഷ്ടമായ കുരുന്നുകളും ദുരന്തത്തിന്റെ ബാക്കിപത്രമാണ്. കുടപ്പിറന്നവന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹംപോലും ഒരുനോക്കു കാണാന്‍ സാധിക്കാത്ത 15ഓളം കുടുംബങ്ങള്‍ അടക്കാനാവാത്ത വേദനയുമായി ദിനങ്ങള്‍ തള്ളിനീക്കുകയാണ്.
ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും നാല് കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 23 കുട്ടികളടക്കം 158 പേരാണ് മരിച്ചത്. ഇതില്‍ 58 പേരും മലയാളികളാണ്. അപകടത്തിനിടെ കത്തിയമര്‍ന്ന വിമാനത്തില്‍നിന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വിമാനദുരന്തം നടന്നയുടനെ അന്നത്തെ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ട്രിയാല്‍ ഉടമ്പടി അനുസരിച്ചുള്ള 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മംഗലാപുരത്ത് വാര്‍ത്താലേഖകരോടു പറഞ്ഞിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ മരിച്ചവരുടെ കുടുംബങ്ങളുമായി വിലപേശല്‍ നടത്തി അവരുടെ ഗള്‍ഫിലെ തൊഴില്‍വരുമാനം അനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമാണു നല്‍കിയത്. നഷ്ടപരിഹാരം ലഭിച്ചവരില്‍ത്തന്നെ ഭൂരിഭാഗം പേര്‍ക്കും 50 ലക്ഷത്തില്‍ താഴെ തുകമാത്രമാണു ലഭിച്ചത്.

എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ മുല്ല ആന്റ് മുല്ല കമ്പനിയുടെ കോണ്‍സലര്‍ ജസ്റ്റിസ് നാനാവതി മരിച്ചവരുടെ ആശ്രിതരുമായി ചര്‍ച്ചനടത്തി കമ്പനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
എയര്‍ ഇന്ത്യ ആശ്രിതര്‍ക്കു ജോലി നല്‍കാമെന്ന വാഗ്ദാനം ഇന്നും നിറവേറ്റപ്പെട്ടിട്ടില്ല. 2010 മെയ് 22ന് രാവിലെ 6.30ഓടെ 166 യാത്രക്കാരും ആറു ജീവനക്കാരുമായി ദുബൈയില്‍ നിന്നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേക്കു സമീപമാണ് തകര്‍ന്നത്.

![]() |
| അബ്ദുല്‍സലാം |
കുമ്പള ആരിക്കാടിക്കടത്ത് സ്വദേശി അബ്ദുല്‍സലാം മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ട്രിയാല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ മകനും ഷാര്‍ജയില്‍ സെയില്‍സ്മാനുമായിരുന്ന മുഹമ്മദ് റാഫി(22) ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സലാം ഫയല്‍ ചെയ്ത കേസിനെതിരേ അപ്പീല്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ നഷ്ടപരിഹാര കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞമാസം 30ന് ഈ കേസ് പരിഗണിച്ചിരുന്നു. ഇത് ആഗസ്തിലേക്കു മാറ്റിവച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണ്.
കേരള സര്‍ക്കാര്‍ നല്‍കിയ മൂന്നുലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷം രൂപയടക്കം അഞ്ചുലക്ഷം വേറെയും ലഭിച്ചിരുന്നു. മോണ്‍ട്രിയാല്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരത്തുക ലഭിക്കുന്നിന് ഏതറ്റംവരെയുള്ള പോരാട്ടത്തിനും താന്‍ തയ്യാറാണെന്ന് അബ്ദുല്‍സലാം പറയുന്നു. ഈ കേസില്‍ കക്ഷിചേരാന്‍ മറ്റു ചില മരിച്ചവരുടെ ആശ്രിതരും രംഗത്തിറങ്ങിയിട്ടുണ്ട്. മംഗലാപുരം വിമാനദുരന്തത്തിനിരയായവരെ സഹായിക്കാന്‍ രൂപീകരിച്ച വിക്റ്റിംസ് സെല്‍ ചെയര്‍മാനായിരുന്ന എന്‍ എ സുലൈമാന്റെ നിര്യാണത്തോടെ ഈ രംഗത്ത് നിയമസഹായം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നു മരിച്ചവരുടെ ആശ്രിതര്‍ പറഞ്ഞു.
147 കുടുംബങ്ങള്‍ക്കായി ആകെ 107.35 കോടി രൂപ വിതരണം ചെയ്തതായി എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ മൃതദേഹം കൂട്ടസംസ്‌കാരമാണ് നടത്തിയത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രാജ്യം നടുങ്ങിയ ദുരന്തത്തിന്റെ മൂന്നാംവാര്‍ഷികത്തിലും കണ്ണീരുണങ്ങാതെ പ്രാര്‍ഥനയുമായി കഴിയുകയാണ് കുടുംബാംഗങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment