ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ മഞ്ചേശ്വരത്താണ് സംഭവം. കെ.എല്‍. 01 ബി.എഫ്. 6465 നമ്പര്‍ സര്‍ക്കാര്‍ വാഹനത്തില്‍ വരുമ്പോഴാണ് സംഭവം. മഞ്ചേശ്വരം ആദ്യ ചെക്ക് പോസ്റ്റ് കഴിഞ്ഞ് വരുന്നതിനിടയില്‍ മൂന്നു പോലീസുകാര്‍ റോഡിലുണ്ടായിരുന്നു. അതിലൊരു പോലീസ് വാഹനത്തിന് കൈ കാണിച്ചു. വണ്ടി നിര്‍ത്തി കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണെന്ന് പറഞ്ഞപ്പോള്‍ വിട്ടയക്കുകയും ചെയ്തു. പിന്നീട് ഒരു കിലോമീറ്റര്‍ ദൂരം എത്തുമ്പോഴേക്കും അതേ പോലീസ് സംഘം ഖമറുദ്ദീന്റെ വാഹനത്തെ ഓവര്‍ ടേക്ക് ചെയ്ത് നിര്‍ത്താന്‍ പറഞ്ഞു. കുമ്പള സി.ഐ. താങ്കളുടെ വാഹനം പൂര്‍ണമായും പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കാന്‍ അനുവദിക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടു. വാഹനവും അകത്തുണ്ടായിരുന്ന ഖമറുദ്ദീന്റെയും ഡ്രൈവറുടെയും വസ്ത്രങ്ങളുടെ ബാഗും പരിശോധിച്ച ശേഷം ആളുമാറിപ്പോയതാണെന്ന് പുച്ഛത്തോടെ പോലീസ് കമന്റ് പറയുകയായിരുന്നു.
ഉടന്‍ തന്നെ ഖമറുദ്ദീന്‍ വിവരം ജില്ലാ പോലീസ് ചീഫിനോട് വിളിച്ചു പറഞ്ഞു.
പൊതുജനങ്ങളുടെ മുന്നില്‍വെച്ച് തന്നെ അപമാനിക്കുന്ന തരത്തില്‍ വാഹനം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഓഫീസറെയും പരിശോധനക്ക് നേതൃത്വം നല്‍കിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിവേണമെന്നാവശ്യപ്പെട്ട് എം.സി. ഖമറുദ്ദീന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഡി.ഐ.ജി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കി.

എന്നും ജനങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനായ തന്നെ ആസൂത്രിതമായും അകാരണമായും പരിശോധന നടത്തിയതില്‍ അപമാനവും മനോവേദനയും ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment