മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് തിരിച്ചെടുക്കും. എന്നാല്‍ വിജിലന്‍സും മറ്റൊരു സുപ്രധാന വകുപ്പ് തിരുവഞ്ചൂരിന് നല്‍കാനും ധാരണയായി. രമേശ് ഒഴിയുന്ന മുറയ്ക്ക് കെപിസിസി അധ്യക്ഷനായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വരുമെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന എംഎല്‍എമാരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വി.ഡി സതീശന്‍, കെ മുരളീധരന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് നിലവിലെ പ്രതിസന്ധി മറികടക്കാന്‍ നേരത്തെ എ ഗ്രൂപ്പില്‍ തീരുമാനമായിരുന്നു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി എ ഐ ഗ്രൂപ്പ് പോരില്‍ പെട്ട് സര്‍ക്കാര്‍ ഉലയുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ആഭ്യന്തരം തിരിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പും ഗതാഗതമടക്കമുള്ള മറ്റേതെങ്കിലും സുപ്രധാന വകുപ്പോ തിരുവഞ്ചൂരിന് തിരികെ നല്‍കാനാണ് സാധ്യത. മുന്‍പ് വഹിച്ചിരുന്ന റവന്യൂവകുപ്പ് കൈവിട്ട സ്ഥിതിക്ക് ഐ ഗ്രൂപ്പിന്റെ കൈവശമുള്ള മറ്റേതെങ്കിലും വകുപ്പ് തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ ഗണേഷ് കുമാര്‍ ഒഴിഞ്ഞ വനം വകുപ്പ് തിരുവഞ്ചൂരിന് നല്‍കാനോ ാധ്യതയുണ്ട്. ആര്യാടന്‍ മുഹമ്മദിന്റെ വകുപ്പുകളിലും മാറ്റം വരും എന്നാല്‍ ആര്യാടനെ കൂടി മുഖവിലയ്‌ക്കെടുത്തായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
തിരുവഞ്ചൂരിനെയും ആര്യാടനെയും മെരുക്കുക എന്നത് മന്ത്രി സഭാ പുനഃസംഘടനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിടുന്ന വെല്ലുവിളിയാണ്. തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയപ്പോള്‍ തന്നെ കടുത്ത അതൃപ്തിയിലായിരുന്ന ആര്യാടനെ തണുപ്പിക്കാന്‍ വൈദ്യുതി വകുപ്പിന് പുറമേ ഗതാഗത വകുപ്പ് കൂടി മുഖ്യമന്ത്രി നല്‍കിയിരുന്നു. എന്നാല്‍, പ്രതിസന്ധി നേരിടുന്ന രണ്ട് വകുപ്പുകളാണ് തനിക്ക് നല്‍കിയതെന്ന പരാതിയാണ് ആര്യാടനുള്ളത്.
അടൂര്‍ പ്രകാശിന്റെ കൈവശത്ത് നിന്ന് റവന്യൂ വകുപ്പ് മാറ്റരുതെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടെ നിലപാടും, ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന ആര്‍.ബാലകൃഷ്ണ പിള്ളയുടെ സമ്മര്‍ദ്ദവും ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് വന്‍വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അടൂര്‍ പ്രകാശിന് പകരം മറ്റൊരു വകുപ്പ് കണ്ടെത്തേണ്ടതുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സാമുദായിക സംഘടനകളെ പിണക്കരുതെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഗണേശ് കുമാറിനെ മന്ത്രി സഭയിലെടുത്താല്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ കലാപകൊടി ഉയര്‍ത്തുമെന്നകാര്യവും ഉറപ്പാണ്. ഇതും മുഖ്യമന്ത്രി ആശങ്കയോടെയാണ് കാണുന്നത്. ഇക്കാര്യങ്ങളില്‍ എല്ലാം. കെപിസിസി അധ്യക്ഷനുമായി ആലോചിച്ച് ഈ മാസം 30 ന് മുമ്പ് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

മാസങ്ങള്‍ നീണ്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയോട് കൂടി മഞ്ഞുരുകിയിരിക്കുന്നത്. ഇത് സംബന്ധമായ അന്തിമതീരുമാനം ഹൈക്കമാന്റിന്റെ അനുമതിയോട് കൂടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment