Latest News

എല്ലാം കവര്‍ന്നെടുത്തശേഷം കാമുകന്‍ തന്നെ വഞ്ചിച്ചെന്ന് മീരാ ജാസ്മിന്‍

കൊച്ചി: ഭര്‍ത്താവെന്നപോലെ കരുതി താന്‍ കൂടെ നന്നയാള്‍ തന്റെ എല്ലാ കവര്‍ന്നശേഷം വഞ്ചിച്ചുവെന്ന് നടി മീരാ ജാസ്മിന്‍. പ്രണയവും തകര്‍ച്ചയും നേരിട്ട തന്റെ ജീവിതാനുഭവങ്ങള്‍ ഒരു വാരികയ്ക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് മീര പങ്കുവെച്ചത്.

പ്രമുഖ മാഡ്‌ലിന്‍ വിദഗ്ദന്‍ രാജേഷുമായുണ്ടായ പ്രണയമാണ് മീരയുടെ ജീവിതം താത്കാലികമായെങ്കിലും തകര്‍ത്തതെന്ന് മീര അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരുപാട് ഇഷ്ടമായിരുന്നു. ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചിരുന്നു, എന്നാല്‍ തന്റെ മുന്നിലുള്ള വ്യക്തി കാപട്യമാണ് കാണിക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും അയാള്‍ തന്നെ വഞ്ചിച്ചെന്നും മീര പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമാണ് പത്തുമാസം മുമ്പ് കഴിഞ്ഞു പോയത്. പ്രണയവഞ്ചനയില്‍ ഒറ്റപ്പെട്ട ദിനങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍വരെ ആലോചിച്ചിരുന്നു. എന്നാല്‍ തനിക്ക് തിരിച്ചു വരാനുള്ള പ്രചോദനമായത് ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍ട്രോയാണെന്നും മീര ജാസ്മിന്‍ പറഞ്ഞു.

മലയാള സിനിമയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളായിരുന്ന മീര പ്രണയം തകര്‍ന്നശേഷം മദ്യത്തില്‍ അഭയം തേടി അച്ചടക്കമില്ലാത്ത ജീവിതം നയിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഏറെക്കാലം മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മീരാജാസ്മിന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ലെഡീസ് അന്റ് ജെന്റില്‍ മാനിലൂടെ തിരിച്ചെത്തി. പഴയതെല്ലാം മറന്ന് പുതിയ മനസിനുടമയായി സിനിമയില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്ന് മീര അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.