Latest News

വി.എസ്., ആര്‍.എം.പി. നേതൃത്വം ഏറ്റെടുക്കണമെന്ന് രമ

ന്യൂഡല്‍ഹി: വി.എസ്.അച്യുതാനന്ദന്‍ സി.പി.എം. വിട്ട് പുറത്തു വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന്, കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ അഭിപ്രായപ്പെട്ടു. വി.എസ് നേതൃത്വത്തിലേക്കു വരികയാണെങ്കില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) ശക്തമായ ഇടതുപക്ഷബദല്‍ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്കാളിത്തം വെളിച്ചത്തു വരുമെന്നതിനാലാണ് ടി.പി. വധവുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വം പുറത്തു വിടാത്തതെന്നും രമ ആരോപിച്ചു. പാര്‍ട്ടി അന്വേഷണം നടത്തിയിട്ടില്ലെന്ന് തങ്ങള്‍ കരുതുന്നു. ടി.പി. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍, റിപ്പോര്‍ട്ട് പുറത്തു വിടാത്തത് എന്തുകൊണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി പറയണം. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ടി.പി. അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുമ്പോള്‍ത്തന്നെകേസു നടത്താനായി സി.പി.എം. വന്‍തോതില്‍ പണം ചെലവഴിക്കുന്നു. കേസില്‍ പ്രതികളായവരില്‍ സംസ്ഥാന-ജില്ലാ തലങ്ങളിലുള്ളവരും കീഴ്ഘടങ്ങളിലുള്ളവരുമുണ്ട്. നേതാക്കള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി ഹാജരായത് ഒരേ അഭിഭാഷകനായിരുന്നു. ഇതൊന്നും നേതൃത്വം അറിയാതെയാണോ?. പാവപ്പെട്ടവരുടെ പണം കൊണ്ടുവളര്‍ന്ന പാര്‍ട്ടി എന്തിനാണ് ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നത്?.പിണറായിയുടെ പണാധിപത്യത്തോട് എന്തിന് പ്രകാശ് കാരാട്ട് നിശബ്ദത പാലിക്കുന്നു?. ഇതിനൊക്കെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, KK Rama, TP Chandrashekaran,VS Achudanandan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.