ഡല്‍ഹി പോലീസിന്റെ ലോധി കോളനിയിലെ കേന്ദ്രത്തിലെത്തിയ അമ്മ സാവിത്രീ ദേവിയും സഹോദരി നിവേദിതയും ശ്രീയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉടന്‍ മോചിതനാവുമെന്ന് പറഞ്ഞ് സാവിത്രീ ദേവി മകനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
മെയ് 16 ന് അര്‍ധരാത്രിയാണ് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ രാജസ്‌ഥാന്‍ റോയല്‍സ് താരങ്ങളെയും 11 വാതുവയ്‌പുകാരെയും പോലീസ് അറസ്‌റ്റു ചെയ്‌തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. വാതുവയ്‌പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയും ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥന്‍ മെയ്യപ്പനെയും അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. കൂടുതല്‍ കളിക്കാര്‍ കുടുങ്ങുമെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment